മലയിന്‍കീഴ്: ബിജെപി വിളപ്പില്‍ ഏര്യാ കമ്മറ്റി സംഘടിപ്പിച്ച എന്‍ഡിഎ ജനപഞ്ചായത്തില്‍ സിപിഎം, കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ഏഴുപേര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇവരെ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് അംഗത്വം നല്‍കി സ്വീകരിച്ചു.
ജനപഞ്ചായത്ത് പദയാത്രയോടു കൂടി കൊല്ലംകോണം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ചു. ഇതോടനുബന്ധിച്ച് വിളപ്പില്‍ശാല ക്ഷേത്ര ജംഗ്ഷനില്‍ നടന്ന പൊതുസമ്മേളനം ബിജെപി വിളപ്പില്‍ ഏര്യാ പ്രസിഡന്റ് ദീപക്കിന്റെ അധ്യക്ഷതയില്‍ ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
ഏര്യാ ജനറല്‍ സെക്രട്ടറി മണികണ്ഠന്‍, ദക്ഷിണമേഖല ഉപാധ്യക്ഷന്‍ മുക്കംപാലമൂട് ബിജു, കാട്ടാക്കട മണ്ഡലം ജനറല്‍ സെക്രട്ടറി ചെറുകോട് അനില്‍കുമാര്‍, വൈസ് പ്രസിഡന്റുമാരായ തൂങ്ങാംപാറ ബാലകൃഷ്ണന്‍, വിളപ്പില്‍ ശ്രീകുമാര്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ബിനു, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ്അജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക