ആകർഷകമായ നിരവധി ഓഫറുകളാണ് ടെലികോം ഓപ്പറേറ്റർമാർ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഉപയോക്താക്കൾക്ക് പ്രയോജനപ്പെടും വിധം 199 രൂപയുടെ റീചാർജ് പെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നീ നാല് ടെലികോം ഓപ്പറേറ്റർമാർ എത്തിയിരിക്കുകയാണ്. 200 രൂപയിൽ കൂടുതൽ മൊബൈൽ റീചാർജിംഗിന് മുടക്കാൻ താത്പര്യമില്ലാത്ത ഉപയോക്താക്കൾക്ക് ഇത് ഉപകാരപ്രദമാകുന്നത്. സെക്കൻഡ് സിം പ്ലാനായും ഇത് ഉപയോഗിക്കാവുന്നതാണ്. ഓരോ ടെലികോം ഓപ്പറേറ്റർമാരും ഏതെല്ലാം പ്ലാനുകളാണ് നൽകിയിരിക്കുന്നതെന്ന് നോക്കാം…..
ബിഎസ്എൻഎൽ (199 രൂപയുടെ പ്ലാൻ)
ബിഎസ്എൻഎലിന്റെ 199 രൂപയുടെ പ്ലാൻ 30 ദിവസത്തെ സേവന വാലിഡിറ്റിയോട് കൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 2ജിബി പ്രതിദിന ഡാറ്റ എന്നിവ വാഗ്ദാനം ചെയ്യുന്നു.
ഭാരതി എയർടെൽ (199 രൂപയുടെ പ്ലാൻ)
30 ദിവസം വാലിഡിറ്റിയുള്ള പ്ലാനാണിത്. ഇതിലൂടെ ഉപയോക്താവിന് മൂന്ന് ജിബി ഡാറ്റയും അൺലിമിറ്റഡ് വോയ്സ് കോളിംഗ്, 300 എസ്എംഎസും ലഭിക്കും. സൗജന്യ ഹലോട്യൂൺസും വിങ്ക് മ്യൂസിക്കും അധിക നേട്ടമായി പ്ലാനിലൂടെ ലഭിക്കും. ഇതിനൊപ്പം തന്നെ എയർടെൽ 5 രൂപയുടെ ടോക്ടൈമും വാഗ്ദാനം ചെയ്യുന്നു.
വോഡഫോൺ ഐഡിയ (199 രൂപയുടെ പ്ലാൻ)
18 ദിവസത്തെ വാലിഡിറ്റിയാണ് ഈ ഓഫറിനുള്ളത്. പ്രതിദിനം ഒരു ജിബി ഡാറ്റയും നൽകുന്നുണ്ട്. ഡാറ്റാ ആനുകൂല്യങ്ങൾക്ക് പുറമെ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗും പ്രതിദിനം 100 എസ്എംഎസ് സേവനവും ലഭിക്കും.
റിലയൻസ് ജിയോ (199 രൂപയുടെ പ്ലാൻ)
23 ദിവസത്തെ സേവന വാലിഡിറ്റിയാണ് പ്ലാനിലൂടെ നൽകുന്നത്. ഇതിലൂടെ ഉപയോക്താവിന് 1.55 ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഇതിനൊപ്പം തന്നെ വോയ്സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, ജിയോ ടിവി, ജിയോ സിനിമ. ജിയോ ക്ലൗഡ് എന്നീ സേവനങ്ങളും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: