തലശ്ശേരി: സ്വന്തം ജീവന് ബലിദാനം നല്‍കേണ്ട ജയകൃഷ്ണന്റെ പ്രസ്ഥാനം എല്ലാ അര്‍ത്ഥത്തിലും ലോകത്തിലെ ഏറ്റവും വലിയ പ്രസ്ഥാനമായപ്പോള്‍ ജയകൃഷ്ണനെ ഇല്ലാതാക്കിയ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഭാരതത്തിലെ തെക്കേ മൂലയില്‍ ഒരു രക്തപൊട്ടായിമാറി. ആ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അന്ത്യം രാജ്യത്ത് ആസന്നമായി കഴിഞ്ഞെന്നും ബിജെപി ദേശീയ കൗണ്‍സില്‍അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു.
യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റായിരുന്ന ജയകൃഷ്ണന് മാസ്റ്ററുടെ ബലിദാന ദിനം തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
35 കൊല്ലം ബംഗാളും ത്രിപുരയിലും നേരിട്ട തിരിച്ചടി കേരളവും നേരിടാന്‍ പോവുകയാണ്. തീവെട്ടി കൊള്ള, അഴിമതി, കെടും കാര്യസ്ഥത, സ്വജനപക്ഷപാതം, ധൂര്‍ത്ത്, ധിക്കാരം എന്നിവ കൊണ്ടാണ് ബംഗാളിലും ത്രിപുരയിലും സിപിഎം തകര്‍ന്നതെങ്കില്‍ സമാനമായി കേരളത്തിലും ഏഴര വര്‍ഷമായി ഇടത് പക്ഷ അരാജകത്വ ഭരണം നടമാടുകയാണ്.
ഇത് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലും ആഭ്യന്തരതകര്ച്ചയിലും എത്തിച്ചിരിക്കുകയാണ്. തൊഴിലാളികളും കര്‍ഷകരും സാധാരണക്കാരും ആത്മഹത്യ ചെയ്യുമ്പോളും വൃദ്ധന്മാര് അടക്കമുളളവര്‍ ക്ഷേമ പെന്ഷന് കിട്ടാത്തതിനാല്‍ തെരുവിലറങ്ങി യാചിക്കുമ്പോഴും ഇടതുപക്ഷ നേതാക്കന്മാരൊ മുഖ്യമന്ത്രിയൊ മന്ത്രിമാരൊ കണ്ടില്ലെന്ന് നടിക്കുകയാണ്. ഒരു കാലത്ത് ജന്മിമാരെന്നും ഫ്യൂഡല്‍ പ്രഭുക്കന്മാരെന്നും വിളിച്ചധിക്ഷേപിച്ചവരെ പൗരന് പ്രമുഖരെന്ന് പേര് നല്കി പ്രഭാത, ഉച്ച, അത്താഴ ഭക്ഷണം കഴിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടത്പക്ഷ നേതാക്കളും മല്‍സരിക്കുന്ന കാഴ്ചയാണ് നവകേരള യാത്രയില്‍ കാണുന്നത്. സാധാരണക്കാരും തൊഴിലാളികളും സി.പി.എമ്മില്‍ നിന്നും അകന്നു കൊണ്ടിരിക്കുന്നു.
മാഫിയയും അധോലോകങ്ങളുമായുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ അഭേദ്യമായ ബന്ധവും കാരണമാണ് കേരളത്തില്‍ ഭരണ തകര്‍ച്ചയും സാമ്പത്തിക പരാജയവും നടമാടുന്നതെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലും ത്രിപുരയിലും സാധാരക്കാര് സിപിഎമ്മുകാരെ ഉപേക്ഷിച്ചതിന് സമാന സാഹചര്യം കേരളത്തിലും വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: