കൊല്ലം: ഓയൂരിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രതികൾ കുട്ടിയുമായി സഞ്ചരിച്ച കൂടുതൽ സിസിടിവി ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചത്. കേസിൽ കുട്ടിയുടെ അച്ഛനെ ഇന്ന് വീണ്ടും വിളിച്ചു വരുത്തി മൊഴിയെടുക്കും.
അന്വേഷണത്തിന്റെ ഭാഗമായുണ്ടായ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ അച്ഛന്റെ മൊഴിയെടുക്കുന്നത്. പ്രതികളെ കണ്ടെത്തുന്നതിനായി ജില്ലയ്ക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. കേസിൽ കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച കാറിന്റെ നമ്പർ പ്ലേറ്റ് നിർമ്മിച്ച വ്യക്തി പിടിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: