റായ്പുര്‍: സൂര്യകുമാര്‍ യാദവും സംഘവും ട്വന്റി20 പരമ്പര പിടിക്കാന്‍ ഇന്ന് ഓസ്ട്രേലിയക്കെതിരെ റായ്പുരില്‍. പതിവുപോലെ രാത്രി ഏഴ് മുതലാണ് പോരാട്ടം. ജയത്തോടെ ട്വന്റി20 പരമ്പര സ്വന്തമാക്കാനിറങ്ങുന്ന ഭാരത നിരയില്‍ പരിചയ സമ്പന്നരായ താരങ്ങള്‍ തീരെ ഇല്ലെന്നതാണ് വാസ്തവം. ഈ ടീമുമായി ആദ്യ രണ്ട് മത്സരങ്ങളും ഭാരതം തകര്‍പ്പന്‍ ജയം നേടിയപ്പോള്‍ ഓസീസ് ഞെട്ടി. മൂന്നാം മത്സരത്തില്‍ ലോകകപ്പിന് ശേഷം വിശ്രമം അനുവദിച്ച സീനയര്‍ താരങ്ങളായ ഗ്ലെന്‍ മാക്സ്വെലിനെയും ട്രാവിസ് ഹെഡിനെയും തിരിച്ചുവിളിച്ചു.
ജയിക്കാവുന്ന മത്സരമായിരുന്നിട്ടും കഴിഞ്ഞ കളിയില്‍ പരിചയ സമ്പത്തിലെ പോരായ്മയാണ് അവാസന ഓവറുകളില്‍ ഭാരതത്തിന് തിരിച്ചടിയായത്. തകര്‍പ്പന്‍ സെഞ്ചുറി പ്രകടനം പുറത്തെടുത്ത ഗ്ലെന്‍ മാക്സ്വെലിന് മുമ്പില്‍ ഭാരതത്തിന്റെ യുവ ടീം പതറിപ്പോയി.
ഞായറാഴ്ച നടന്ന മൂന്നാം മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും പരമ്പരയില്‍ ഇപ്പോഴും 2-1ന് ഭാരതം തന്നെയാണ് മുന്നില്‍. വിശാഖപട്ടണത്ത് നടന്ന ആദ്യ മത്സരത്തില്‍ രണ്ട് വിക്കറ്റിനും കാര്യവട്ടത്ത് നടന്ന രണ്ടാം മത്സരത്തില്‍ 44 റണ്‍സിനും ജയിച്ചു. ഗുവാഹത്തിയില്‍ നടന്ന മൂന്നാം മത്സരത്തില്‍ ഓസീസ് അഞ്ച് വിക്കറ്റിനാണ് ഭാരതത്തെ തോല്‍പ്പിച്ചത്.
ഏകദിന ലോകകപ്പ് കിഴിഞ്ഞ് ഉടനെയെത്തിയ പരമ്പരയില്‍ ഭാരതത്തിന്റെ സീനിയര്‍ താരങ്ങളാരും തന്നെ കളിക്കാനിറങ്ങിയില്ല. ഓസീസ് നിരയില്‍ ആദ്യ മത്സരം മുതലേ മുന്‍ നായകന് കൂടിയായ സ്റ്റീവന്‍ സ്മിത്ത് കളിക്കുന്നുണ്ട്. ലോകകപ്പ് തുടങ്ങും മുമ്പേ ഭാരത പര്യടനത്തിനെത്തിയ ഓസീസ് ഏകദിന പരമ്പര പൂര്‍ത്താക്കിയിരുന്നു. ലോകകപ്പിന് തൊട്ടുമുമ്പ് നടന്ന മൂന്ന് മത്സര പരമ്പര ഭാരതം 2-1ന് സ്വന്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: