ന്യൂദല്‍ഹി : റോസ്ഗാര്‍ മേളയിലുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് 51,000-ത്തിലധികം പേര്‍ക്ക് നിയമന കത്തുകള്‍ വിതരണം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലും വിവിധ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് പുതിയ നിയമനങ്ങള്‍.
വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് പ്രധാനമന്ത്രി നിയമന പത്രങ്ങള്‍ വിതരണം ചെയ്തത്. പുതുതായി ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് യുവാക്കള്‍ക്ക് ‘വികസിത് ഭാരത്’ നിര്‍മ്മാതാക്കളാകാന്‍ റോസ്ഗര് മേള വഴിയൊരുക്കുന്നുവെന്ന് നിയമനം നേടിയവരെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു.
ജനങ്ങള്‍ക്ക് ജീവിക്കാനുള്ള സൗകര്യത്തിന് മുന്‍ഗണന നല്‍കണമെന്നും അവരുടെ കടമകള്‍ പൂര്‍ണ പ്രതിബദ്ധതയോടെ നിറവേറ്റണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ പ്രയോജനം ഇതുവരെ ലഭിക്കാത്ത ജനങ്ങളിലേക്കാണ് തന്റെ സര്‍ക്കാര്‍ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ ഒരു അടിസ്ഥാന സൗകര്യവിപ്ലവത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും ആഗോള സ്ഥാപനങ്ങള്‍ ഇന്ത്യയുടെ വളര്‍ച്ചയില്‍ ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നയങ്ങളും പരിഷ്കാരങ്ങളും കാരണം രാഷ്ട്രം പുതിയ ഉയരങ്ങളില്‍ എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തുടനീളം 37 സ്ഥലങ്ങളില്‍ റോസ്ഗര് മേള നടന്നു. കേന്ദ്രസഹമന്ത്രിമാരായ ഭാരതി പ്രവീണ്‍ പവാര്‍ തിരുവനന്തപുത്തും എറണാകുളത്ത് എ നാരായണ്‍ സ്വാമിയും മേളയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: