Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2047 ഓടെ ഭാരതം വികസിത രാഷ്‌ട്രമാകുമെന്ന് നരേന്ദ്ര മോദി, സൗജന്യ ഭക്ഷ്യധാന്യം, മരുന്ന്, അടിസ്ഥാന സൗകര്യ ഒരുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയ്‌ക്ക് കീഴില്‍ ഗുണഭോക്താക്കള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് കൂടി സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇത് മോദിയുടെ ഉറപ്പാണെന്നും പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2023, 04:58 pm IST
in India

ന്യൂദല്‍ഹി : 2047 ഓടെ ഭാരതം വികസിത രാഷ്‌ട്രമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങളും മരുന്നുകളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന് സര്‍ക്കാര്‍ അക്ഷീണം പ്രയത്‌നിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

വികസിത് ഭാരത് സങ്കല്‍പ് യാത്ര എന്ന ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ വികസന- ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളുമായി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. ഈ പദ്ധതികള്‍ സമയബന്ധിതമായി എല്ലാ ഗുണഭോക്താക്കളിലേക്കും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുകയാണ് വികസിത് ഭാരത് സങ്കല്‍പ് യാത്ര ലക്ഷ്യം.

വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ വിജയം എടുത്തുകാട്ടിയ പ്രധാനമന്ത്രി, ജനങ്ങള്‍ തങ്ങളുടെ പ്രദേശത്തെത്തുന്ന വികസിത് ഭാരത് സങ്കല്‍പ് യാത്ര വാഹനങ്ങളെ പൂര്‍ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും ഇതിനെ മോദിയുടെ ഗ്യാരന്റി വാഹനം എന്നാണ് വിളിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. ഈ വാഹനങ്ങള്‍ 12,000 പഞ്ചായത്തുകള്‍ സഞ്ചരിച്ച് രാജ്യത്തുടനീളമുള്ള 30 ലക്ഷം ആളുകളിലേക്ക് ഇതുവരെ എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയ്‌ക്ക് കീഴില്‍ ഗുണഭോക്താക്കള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് കൂടി സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇത് മോദിയുടെ ഉറപ്പാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

വികസിത് ഭാരത് സങ്കല്‍പ് യാത്ര ഈ മാസം 15 ന് ജാര്‍ഖണ്ഡില്‍ നിന്ന് ആരംഭിച്ചതായും സര്‍ക്കാര്‍ പദ്ധതികളും സേവനങ്ങളും ഇതുവരെ ലഭിക്കാത്തവരിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. വികസിത ഭാരതത്തിന്റെ പ്രമേയം സ്ത്രീശക്തി, യുവശക്തി, കര്‍ഷകര്‍, പാവപ്പെട്ട കുടുംബങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന നാല് അമൃത് സ്തംഭങ്ങളിലാണ് നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെയും യുവജനങ്ങളുടെയും കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും ഉന്നമനം രാജ്യത്തെ വികസിതമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുന്‍ സര്‍ക്കാര്‍ ജനങ്ങളുടെ അഭിലാഷങ്ങളെ അവഗണിക്കുകയും അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതിരിക്കുകയും ചെയ്തുവെന്ന് അദ്ദേഹം വിമര്‍ശിച്ചു.

Tags: narendramodiprimeministerVikasit Bharat Sankalp Yatrafood grainpradhan mantri gareeb kalyan yojana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാകുമെന്ന് നരേന്ദ്ര മോദി, സ്ത്രീകള്‍ വലിയ തോതില്‍ ബൂത്തിലെത്തിയത് ഗുണമാകും

Kerala

തൊഴില്‍ തേടി യുവാക്കള്‍ പുറത്ത് പോകുന്നതില്‍ ആശങ്ക, വ്യവസായങ്ങള്‍ വരണ്ടേിടത്ത് അഴിമതിയും വര്‍ഗീയതയും,ശബരിമല കൊള്ളയില്‍ ഇരുമുന്നണികള്‍ക്കും പങ്ക്-മോദി

Kerala

ഇടതു-വലതു മുന്നണികളുടെ ശത്രുത കപടം,ദേശീയപാത വികസനം സാധ്യമാക്കിയത് മോദി സര്‍ക്കാര്‍,പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു

News

മന്നം സമാധിക്കു മുന്നിൽ, തിരുവല്ലഭന്റെ മണ്ണിൽ, തിരുവനന്തപുരത്തും വൻ സ്വാധീനമായി മോദി

Kerala

നരേന്ദ്രമോദി ശനിയാഴ്ച കേരളത്തില്‍,എന്‍ ഡി എ നിര്‍ണായകശക്തിയാകും

പുതിയ വാര്‍ത്തകള്‍

റഷ്യ 40 ശതമാനം ഡിസ്കൗണ്ടില്‍ ഗ്യാസ് നല്‍കും, ഇന്ത്യയ്‌ക്ക് നേട്ടമാകും

തെക്കോട്ടു ദർശനമായി വീട് പണിയാമോ ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

കൂവളം ഏത് ഭാഗത്ത് നടണം , എങ്ങനെ പരിപാലിക്കണം ?

‘ ഞാൻ നല്ല ഭർത്താവാണ്, ഖുഷ്ബു ഒരു റൗഡി ബേബിയും ‘ ; സന്തോഷ ദാമ്പത്യത്തിന്റെ രഹസ്യം പറഞ്ഞ് സുന്ദർ

തൃശൂരിനെ പത്മജ ഇങ്ങെടുക്കുമോ? തൃശൂര്‍ നഗരത്തില്‍ ജയിക്കുമെന്ന് പറയാന്‍ ധൈര്യപ്പെടാതെ സിപിഎം ജില്ലാസെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദറും

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവറെ റെയില്‍വേ എസ് ഐ മര്‍ദിച്ചെന്ന് പരാതി

36 ലക്ഷം വർഷങ്ങൾക്കിടയിൽ ഇതാദ്യം : ഭൂമിയുടെ ഭ്രമണ വേഗത കുറയുന്നു, വരുന്നത് വൻ മാറ്റങ്ങളെന്ന് ഗവേഷകർ

സ്റ്റീൽ പാനുകളില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒട്ടിപ്പിടിക്കുന്നുണ്ടോ? പരിഹാരമുണ്ട്

കോട്ടയത്ത് പക്ഷിപ്പനി

പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാത്തതിന് സിപിഎം എല്‍ സി സെക്രട്ടറിയുടെ അധിക്ഷേപം: അര്‍ബുദ രോഗ അതിജീവിത ജോലി രാജിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.