ചെന്നൈ :തമിഴ്നാട്ടില്‍ ബുധനാഴ്ച മുതല്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ നിരവധി താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി.ഇത് ഗതാഗത കുരുക്കിനും സാധാരണ ജന ജീവിതം തടസപ്പെടുന്നതിനും ഇടയാക്കി.
ചെന്നൈയിലും സമീപ ജില്ലകളിലും ഡിസംബര്‍ 2, 3 തീയതികളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവള്ളൂര്‍, ചെന്നൈ, ചെങ്കല്‍പട്ട്, കാഞ്ചീപുരം, വിഴുപുരം, കടലൂര്‍, മയിലാടുതുറൈ, സ്ലിപ്പര്‍ നാഗപട്ടണം, തിരുവാരൂര്‍ ജില്ലകള്‍, പുതുച്ചേരി, കാരക്കല്‍ മേഖലകളില്‍ ചിലയിടങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ ഇടത്തരം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കനത്ത മഴയെത്തുടര്‍ന്ന് തലസ്ഥാന നഗരത്തിലെ സ്കൂളുകള്‍ക്ക് അവധി നല്കി. അതേസമയം, ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) സംഘവും ജാഗ്രതയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: