തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ എഴുതുന്ന ദിവ്യാംഗരായ വിദ്യാർത്ഥികൾക്ക് ആശ്വസവാർത്ത. ഭിന്നശേഷി തെളിയിക്കുന്ന രേഖ ഉണ്ടെങ്കിൽ പരീക്ഷാനുകൂല്യം നൽകുന്നതിന് പുതിയ സർട്ടിഫിക്കറ്റ് ചോദിക്കരുതെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ നിർദ്ദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിനാണ് ഉത്തരവ് നൽകിയത്.
ഭിന്നശേഷി അവകാശ നിയമം 58-ാം വകുപ്പ് അനുസരിച്ച് ഭിന്നശേഷി സർട്ടിഫിക്കറ്റോ യുഡിഐഡി കാർഡോ ഉള്ള ശാരീരിക, മാനസിക, ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്കാണ് ഉത്തരവ് ബാധകമെന്ന് കമ്മീഷണർ എസ് എച്ച് പഞ്ചാപകേശൻ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: