ന്യൂദല്‍ഹി: സുശക്തവും സുസ്ഥിരവുമായ ജിഡിപി വളര്‍ച്ച ഇന്ത്യയുടെ സമ്പദ് ഘടനയെ ഭദ്രമാക്കുന്നുണ്ടെങ്കിലും ബാഹ്യമായ സാമ്പത്തിക സാഹചര്യങ്ങള്‍ ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്നുവെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്.
വിദേശരാജ്യങ്ങളില്‍ നിലനില്‍ക്കുന്ന ഉയര്‍ന്ന പലിശനിരക്കും വിനിമയനിരക്കിലെ ചാഞ്ചാട്ടവും ഇന്ത്യന്‍ രൂപയെ ബാധിക്കുന്നുണ്ട്. വിദേശരാജ്യങ്ങളിലെ ഉപഭോഗം കുറയുന്നത് ഇന്ത്യയുടെ കയറ്റുമതിയെ ബാധിക്കുന്നുണ്ട്. – നിര്‍മ്മല സീതാരാമന് പറഞ്ഞു
ഇന്ത്യയുടെ നില ഭദ്രമാണ്. നമുക്ക് ശക്തമായ ജിഡിപി വളര്‍ച്ചയുണ്ട്. പ്രവചിക്കാന്‍ കഴിയുന്ന നികുതി ഘടനയുമുണ്ട്. ഐഎംഎഫ് ഈ സാമ്പത്തിക വര്‍ഷത്തെ (2023-24) വളര്‍ച്ചാനിരക്ക് ജൂലായില്‍ പ്രവചിച്ചിരുന്ന 6.1 ശതമാനത്തില്‍ നിന്നും 6.3 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. ഇതിന് കാരണം ഇന്ത്യയില്‍ ആദ്യ സാമ്പത്തിക പാദത്തില്‍ അനുഭവപ്പെട്ട ഉയര്‍ന്ന ഉപഭോഗമാണ്. -നിര്‍മ്മല സീതാരാമന് പറഞ്ഞു.
അതേ സമയം നമ്മുടെ വ്യാപാരകമ്മി കൂടുകയാണ്. ഉത്സവസീസണ്‍ ആയതിനാല്‍ ഇക്കഴിഞ്ഞ മാസങ്ങളില്‍ ഇറക്കുമതിയില്‍ വന്‍വര്‍ധന ഉണ്ടായി. ഒപ്പം എണ്ണവില ഉയരുകയും ചെയ്തു. കയറ്റുമതിയാകട്ടെ കുറഞ്ഞു. ഇത് ആശങ്കയുണ്ടാക്കി. വാണിജ്യമന്ത്രാലയത്തിന്റെ കണക്കെടുത്താല്‍ ഇന്ത്യയുടെ വ്യാപാരകമ്മി 3146 കോടി ഡോളര്‍ ആണ് ഇറക്കുമതി 6500 കോടി ഡോളര്‍ ആണെങ്കില്‍ കയറ്റുമതി വെറും 3357 കോടി ഡോളര്‍ മാത്രമായിരുന്നു.
വിദേശരാജ്യങ്ങളിലെ ഉയര്‍ന്ന പലിശനിരക്ക് വായ്പവാങ്ങുന്നതിനുള്ള ചെലവ് ഉയര്‍ത്തിയിരിക്കുന്നു. യുഎസ് ഫെഡറല്‍ റിസര്‍വ്വ് പലിശ നിരക്ക് 5.25 ശതമാനത്തിനും 5.5 ശതമാനത്തിനും ഇടയില്‍ നിര്‍ത്തിയിരിക്കുകയാണ്. അതുപോലെ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് അവരുടെ 4 ശതമാനമാക്കി നിര്‍ത്തിയിരിക്കുന്ന പലിശനിരക്ക് വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയിലെ റിസര്‍വ്വ് ബാങ്കും പലിശനിരക്ക് 6.5 ശതമാനത്തില്‍ നിലനിര്‍ത്തിയിരിക്കുകയാണ്.
കഴിഞ്ഞ രണ്ട് ദിവസമായി രൂപയുടെ മൂല്യം രണ്ട് പൈസ വീതം കൂടി. ഡോളറിന് 83.32 രൂപയാണ് ഇപ്പോഴത്തെ വിനിമയനിരക്ക്. ഓഹരി വിപണിയിലേക്ക് വിദേശ ഫണ്ട് ഒഴുകുന്നതും ഓഹരിവിപണിയില്‍ നല്ലതുപോലെ വാങ്ങല്‍ നടക്കുന്നതിനാലുമാണിത്.
അതേ സമയം ഇന്ത്യന്‍ സമ്പദ് ഘടനയെയും ഇവിടുത്തെ രാഷ്ട്രീയ സാഹചര്യവും അടിസ്ഥാനസാഹചര്യങ്ങളും നിരീക്ഷിക്കുന്ന സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നത് അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ മോദി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ്.- നിര്‍മ്മല സീതാരാമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: