ഹൈദരാബാദ്: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് നാളെ. പരസ്യപ്രചാരണം ഇന്നലെ പൂര്‍ത്തിയായി. ആന്ധ്രാപ്രദേശ് വിഭജിച്ച് 2014ല്‍ സംസ്ഥാനം രൂപീകരിച്ചതുമുതല്‍ ഭരണത്തിലുള്ള മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ബിആര്‍എസും ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് കനത്ത പോരാട്ടം നടക്കുന്നത്.
സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന കാര്യത്തില്‍ തികഞ്ഞ ആത്മവിശ്വാസമാണ് മൂന്നു പാര്‍ട്ടികളും പ്രകടിപ്പിക്കുന്നത്. 119 നിയമസഭാ മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 99 മണ്ഡലങ്ങളും നിലവില്‍ ബിആര്‍എസിന്റെ കൈവശമാണ്. പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ ദേശീയ നേതാക്കളുടെ വന്‍നിരയാണ് സംസ്ഥാനത്ത് എത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, രാഹുല്‍, പ്രിയങ്ക തുടങ്ങിയവര്‍ സംസ്ഥാനത്തെത്തി. പത്തുവര്‍ഷത്തെ ഭരണമാണ് ബിആര്‍എസും മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവും പ്രചാരണത്തില്‍ ഉയര്‍ത്തി കാണിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും പത്തുവര്‍ഷത്തെ തെലങ്കാന ഭരണത്തിലെ കോട്ടങ്ങളുമാണ് ബിജെപി മുന്നോട്ടുവച്ചത്.
ബിജെപി അധികാരത്തിലെത്തിയാല്‍ പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള ആദ്യ മുഖ്യമന്ത്രിയെ സംസ്ഥാനത്തിന് സമ്മാനിക്കുമെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. അധികാരത്തിലെത്തിയാല്‍ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജി. കിഷന് റെഡ്ഡി പ്രഖ്യാപിച്ചു.
കര്‍ണാടകയ്ക്ക് സമാനമായി തെലങ്കാനയില്‍ പ്രഖ്യാപിച്ച ആറിന ക്ഷേമപദ്ധതികള്‍ ആദ്യ മന്ത്രിസഭ യോഗത്തില്‍ തന്നെ നടപ്പാക്കുമെന്ന ഉറപ്പാണ് കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ നല്‍കിയത്. സംസ്ഥാന സര്‍ക്കാറിന്റെ കര്ഷകക്ഷേമപദ്ധതിയായ റൈതു ബന്ധു പദ്ധതിയുടെ ധനസഹായം ഇപ്പോള്‍ നല്‍കാനുള്ള നീക്കം തെരഞ്ഞെടുപ്പ് കമ്മിഷന് തടഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുള്ളതിനാല്‍ പ്രത്യേകം അനുമതി വാങ്ങി ധനസഹായം നല്‍കാനായിരുന്നു സര്‍ക്കാരിന്റെ നീക്കം.
എന്നാല്‍ പണം വിതരണം ചെയ്യുന്നത് സംബന്ധിച്ച് സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രി നടത്തിയ പരാമര്‍ശത്തെതുടര്‍ന്ന് നല്കിയ അനുമതി പിന്‍വലിക്കുകയായിരുന്നു. ബിആര്‍എസും പ്രതിപക്ഷ കക്ഷികളും തമ്മിലുള്ള പോരിനും പരസ്യ പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ ഇത് കാരണമായി. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം, രാജസ്ഥാന് എന്നീ നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണലും തെലങ്കാനയിലെ വോട്ടെണ്ണലും ഡിസംബര്‍ മൂന്നിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: