സില്‍ഹട്ട്: ന്യൂസിലന്‍ഡിന്റെ ബംഗ്ലാദേശ് പര്യാടനത്തിലെ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ആതിഥേയരായ ബംഗ്ലാദേശിന് ബാറ്റിങ് തകര്‍ച്ച. ഇന്നലെ കളി നിര്‍ത്തുമ്പോള്‍ ആതിഥേയര്‍ 310 റണ്‍സെടുത്തുനില്‍ക്കെ ഒമ്പത് വിക്കറ്റുകള്‍ നഷ്ടമായി.
ഓഫ് സ്പിന്നര്‍ ഗ്ലെന്‍ ഫിലിപ്സിന്റെ നാല് വിക്കറ്റ് പ്രകടനത്തിന്റെ ബലത്തിലാണ് കിവീസിന് ആദ്യ ദിനത്തില്‍ ആധിപത്യം പുലര്‍ത്താനായത്. 16 ഓവര്‍ എറിഞ്ഞ താരം 53 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തു. ബംഗ്ലാദേശ് ഇന്നിങ്സിനെ ശക്തിപ്പെടുത്തിക്കൊണ്ടിരുന്ന നായകന് നജ്മുല്‍ ഹൊസെയ്ന്‍ ഷാന്റോ(35 പന്തില്‍ 37 റണ്‍സ്)യുടേതടക്കമുള്ള വിക്കറ്റുകളാണ് ഫിലിപ്സ് വീഴ്ത്തിയത്.
ടോസ് നേടിയ ബംഗ്ലാദേശ് നായകന് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ മഹ്മദുല്‍ ഹസന് ജോയ് നേടിയ അര്‍ദ്ധസെഞ്ചുറി(166 പന്തില്‍ 86)യുടെ ബലത്തിലാണ് ബംഗ്ലാദേശിന് 300ന് മേലുള്ള ടോട്ടല്‍ നേടിയെടുക്കാനായത്. മറ്റൊരു ഒപ്പണര്‍ സക്കീര്‍ ഹസനെ(12) തുടക്കത്തിലെ നഷ്ടപ്പെട്ടെങ്കിലും നജ്മുല്‍ ഷാന്റോ പിടിമുറുക്കുമെന്ന് തോന്നിച്ചു. പക്ഷെ ഇന്നിങ്സ് കെട്ടിപ്പടുക്കാതെ നായകന് തട്ടുപൊളിപ്പന്‍ പ്രകടനത്തിലൂടെ വിക്കറ്റ് നഷ്ടപ്പെടുത്തി. പിന്നാലെയെത്തിയ മോമിനുല്‍ ഹക്ക് പിടിച്ചുനില്ക്കാന് നോക്കിയെങ്കിലും ഗ്ലെന്‍ ഫിലിപ്സിന്റെ പന്തില്‍ ടോം ബ്ലന്‍ഡല്‍ പിടികൂടി പുറത്തായി. മൂന്നാം വിക്കറ്റില്‍ മോമിനുല്‍ ഹക്കും മഹ്മദുല്‍ ഹസനും ചേര്‍ന്ന് നേടിയ 88 റണ്‍സാണ് ബംഗ്ലാ ഇന്നിങ്സിലെ മികച്ച കൂട്ടുകെട്ട്. മൂന്നാം വിക്കറ്റ് വീഴുമ്പോള്‍ ആതിഥേയര്‍ 180 റണ്‍സിലെത്തിയിരുന്നു. വലിയ മോശപ്പെട്ട നിലയിലായിരുന്നില്ല. പിന്നീട് മഹ്മദുല്‍ ഹസന് പെട്ടെന്ന് പുറത്തായതോടെ മറ്റ് ബാറ്റര്‍മാര്‍ ആരും അധിക നേരം പിടിച്ചുനിന്നില്ല.
ആദ്യ ദിനം വിക്കറ്റെടുക്കുമ്പോള്‍ വാലറ്റക്കാരായ തയ്ജുല്‍ ഇസ്ലാം(എട്ട്), ഷൊറിഫുല്‍ ഇസ്ലാം(13) എന്നിവരാണ് ക്രീസില്‍. ന്യൂസിലന്‍ഡിനായി കൈല്‍ ജാമീസണും അജാസ് പട്ടേലും രണ്ട് വീതം വിക്കറ്റെടുത്തപ്പോള്‍ ഇഷ് സോധി ബംഗ്ലാ ഓപ്പണര്‍ മഹ്മദുല്‍ ഹസനെ പുറത്താക്കി ബ്രേക്ക് ത്രൂ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: