ഗുവാഹത്തി: ഭാരതത്തിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് വിജയം. ഇന്നലെ നടന്ന കളിയില്‍ സന്ദര്‍ശകര്‍ അഞ്ച് വിക്കറ്റിന് വിജയിച്ചു. 104 റണ്‍സുമായി തകര്‍ത്തടിച്ച ഗ്ലെന്‍ മാക്സ് വെല്‍ ആണ് ഓസീസിന്റെ വിജയശില്‍പ്പി.
സ്കോര്‍: ഭാരതം- 222/3(20), ഓസ്ട്രേലിയ- 225/5(20)
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിങ്ങിയ ഭാരതം ഓസീസിന് മുന്നില്‍ 223 റണ്‍സിന്റെ വിജയലക്ഷ്യം മുന്നില്‍വച്ചു. ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദ് പുറത്താകാതെ നേടിയ തകര്‍പ്പന്‍ കന്നി സെഞ്ചുറിയുടെ ബലത്തിലാണ് ഭാരതത്തിന് വമ്പന്‍ സ്കോര്‍ കണ്ടെത്താനായത്. നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തു.
പതുക്കെ താളം കണ്ടെത്തിയാണ് ഋതുരാജ് തുടങ്ങിയത്. കഴിഞ്ഞ കളിയില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ തുടക്കത്തിലേ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെടാനിടയാക്കിയത് ഭാരതത്തെ ചെറിയ വിഷമത്തിലാക്കി. 2.3 ഓവറില്‍ രണ്ടിന് 24 എന്ന നിലയിലായി. യശസ്വി ജയ്സ്വാളിനെ(ആറ്)യും ഇഷാന് കിഷനെ(പൂജ്യം)യും നഷ്ടപ്പെട്ടപ്പോള്‍ ഭാരതം പ്രതിസന്ധി മണത്തു. മൂന്നാം വിക്കറ്റില്‍ ഋതുരാജിനൊപ്പം നായകന് സൂര്യകുമാറെത്തിയതോടെ പതുക്കെ കളി മാറി തുടങ്ങി. പിന്നീട് ഇരുവരും തകര്‍ത്തടിച്ചു. 29 പന്തില്‍ 39 റണ്‍സ് സംഭാവന ചെയ്ത് സൂര്യകുമാര്‍ യാദവ് പുറത്തായി. പിന്നീടെത്തിയ തിലക് വര്‍മ വമ്പന്‍ അടികള്‍ക്ക് ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ തകര്‍പ്പന്‍ ഫോമിലായിരുന്ന ഋതുരാജിന് നല്ലപോലെ പിന്തുണ നല്കി. അവസാന ഓവറുകളില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ഋതുരാജ് സെഞ്ചുറിയിലേക്ക് കുതിക്കുകായയിരുന്നു.
57 പന്തുകള്‍ നേരിട്ട താരം 13 ബൗണ്ടറികളും ഏഴ് സിക്സറും സഹിതം 123 റണ്‍സെടുത്തു. ഗ്ലെന്‍ മാക്സ്വെല് എറിഞ്ഞ അവസാന ഓവറില്‍ ഭാരതം 30 റണ്‍സെടുത്തു. കെയന്‍ റിച്ചാര്‍ഡ്സണും ബെഹ്റെന്‍ഡോഫും ആരോണ്‍ ഹാര്‍ദീ എന്നിവര്‍ ഓസീസിനായി വിക്കറ്റുകള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: