ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ആനത്താവളത്തിലെ പ്രായം കൂടിയ ആനകളിലൊന്നായ താര ചെരിഞ്ഞു. വൈകിട്ട് ഏഴോടെയായിരുന്നു അന്ത്യം.
പ്രായാധിക്യം മൂലം അവശയായിരുന്നു. 1975 ജൂണില്‍ പുന്നത്തൂര്‍ കോട്ട ആനത്താവളമാക്കിയ സമയത്ത് ഗുരുവായൂരിലുണ്ടായിരുന്ന ആനകളിലൊന്നാണ് താര. ക്ഷേത്ര പരിസരത്തെ കോവിലകം പറമ്പില്‍ തളച്ചിരുന്ന ആനകളെ പുന്നത്തൂര്‍ കോട്ടയിലേക്ക് മാറ്റുകയായിരുന്നു. താരക്ക് 85 വയസിലധികം പ്രായം കണക്കാക്കുന്നുണ്ട്. സര്‍ക്കസ് കലാകാരിയായിരുന്ന താരയെ ഉടമ കെ. ദാമോദരന്‍ 1957 ല്‍ ആണ് ഗുരുവായൂരില്‍ നടയിരുത്തിയത്. സംസ്കാരം ഇന്ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: