ന്യൂദല്‍ഹി: വിവിധ സേനാവിഭാഗങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ഭാരതം 31 പ്രിഡേറ്റര്‍ ഡ്രോണുകള്‍ അമേരിക്കയില്‍ നിന്ന് വാങ്ങാന്‍ ഒരുങ്ങുന്നു. ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്.
മൂന്നു ബില്യണ്‍ യുഎസ് ഡോളറിന് ധാരണയായേക്കും. ഭാരത സേനയുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് ഇവ നിര്‍മിക്കുന്നത്. വിവിധ സാഹചര്യങ്ങളില്‍ വ്യത്യസ്തമായ ആവശ്യങ്ങള്‍ക്ക് പ്രിഡേറ്റര്‍ ഡ്രോണുകളെ വിന്യസിക്കാന്‍ കഴിയും. തീരനിരീക്ഷണത്തിനും വായുസേനയുടെ പ്രതിരോധ ആവശ്യങ്ങള്‍ക്കായും ഇവ ഉപയോഗിക്കാം. 35 മണിക്കൂറിലധികം പറക്കാനും നാല് ഹെല്‍ഫയര്‍ മിസൈലുകളടക്കം 450 കിലോഗ്രാം ഭാരം വരുന്ന ബോംബുകള്‍ വഹിക്കാനും ഡ്രോണുകള്‍ക്ക് കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: