സംസ്കാരങ്ങളുടെ ഭാഗമായി, ഭാവിയില്‍ മാതാപിതാക്കള്‍ ആകാന്‍ പോകുന്നവരോട്, അവര്‍ ശാരീരികവും മാനസികവുമായി പക്വത വന്നതിനു ശേഷം സമൂഹത്തിന് ശ്രേഷ്ഠരും തേജസ്വികളുമായ പുതിയ തലമുറയെ നല്‍കുമെന്ന സങ്കല്പത്തോടുകൂടി മാത്രമേ സന്താനോല്പാദനത്തിന് ഉദ്യമിക്കാവൂ എന്നു ഉപദേശിച്ചു കൊടുക്കുന്നു. ഗര്‍ഭം സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ മാതാവിന്റെ ആഹാരം, ജീവിതരീതി, പെരുമാറ്റം, ചിന്താഗതി, മനോഭാവം മുതലായവ എല്ലാം ഉത്തമവും സന്തുലിതവും ആയിരിക്കാന്‍ ശ്രദ്ധിക്കണം. ഗര്‍ഭത്തിന്റെ മൂന്നാം മാസത്തില്‍ വിധി പ്രകാരം പുംസവന സംസ്കാരം നിര്‍വ്വഹിക്കണം, കാരണം ഈ സമയമാകുമ്പോഴേക്കും ശിശുവിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം ആരംഭിച്ചു തുടങ്ങുന്നു. വേദമന്ത്രങ്ങളുടെയും യജ്ഞാന്തരീക്ഷത്തിന്റെയും സംസ്കാരകര്മ്മങ്ങളുടെയും പ്രേരണമൂലം ശിശുവിന്റെ മനോപടലത്തില്‍ ശ്രേഷ്ഠമായ പ്രഭാവം നിശ്ചയമായും പതിക്കുമെന്നതു കൂടാതെ ഭാവിമാതാവിനു വേണ്ടി ശ്രേഷ്ഠമായ മനോഭാവവും പരിതഃസ്ഥിതിയും എങ്ങനെ സൃഷ്ടിക്കണമെന്നതിന്റെ പ്രേരണ രക്ഷാകര്‍ത്താക്കള്‍ക്കും സ്വജനങ്ങള്‍ക്കും ലഭിക്കുകയും ചെയ്യുന്നു.
(പണ്ഡിറ്റ് ശ്രീരാം ശര്‍മ്മ ആചാര്യയുടെ ഗായത്രി ഉപാസന എന്ന പുസ്തകത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: