ശബരിമല: ശബരിമല ശാസ്താവിന്റെ പ്രീതിക്കായുള്ള പടിപൂജയ്ക്ക് 2039 വരെ ബുക്കിംഗ് ആയി. 1,37,900 രൂപ ചെലവുള്ള പടിപൂജയ്ക്കാണ് ഇത്രയേറെ പേര് മുന്‍കൂട്ടി ബുക്ക് ചെയ്തിരിക്കുന്നത്. അതായത് ഇനി നിങ്ങള്‍ പടിപൂജ ബുക്ക് ചെയ്താല്‍ അത് ചെയ്യാന്‍ കൊല്ലവര്‍ഷം 2040 എങ്കിലും ആകും എന്നര്‍ത്ഥം. അത്രയ്ക്ക് തിരക്കാണ് ഈ വര്‍ഷം പൂജകള്‍ക്കും ഭക്തരുടെ ഒഴുക്കിനും.
പതിനെട്ടാം പടി കയറ്റം നിര്ത്തിവെയ്ക്കേണ്ടിവരുമെന്നതിനാല് മണ്ഡലകാലത്ത് പടിപൂജ ചെയ്യാറില്ല. മകരവിളക്കിന് ശേഷമുള്ള ദിവസങ്ങളിലും മാസപൂജകളിലൂമാണ് പടിപൂജ ചെയ്യുക. ശബരിമലയിലെ മറ്റ് വിശേഷാല്‍ പൂജകളാണ് ഉദയാസ്തമന പൂജയും സഹസ്രകലശവും. ഉദയാസ്തമന പൂജയ്ക്ക് 61,800 രൂപയും സഹസ്രകലശത്തിന് 91, 200 രൂപയുമാണ്.
പതിനെട്ട് പടികളും വിളക്ക് വെച്ച് അലങ്കരിച്ച ശേഷം ഓരോ പടിയിലും വിളക്ക് വെച്ച് നടത്തുന്ന പൂജയാണ് പടിപൂജ. തന്ത്രിയാണ് മുഖ്യകാര്മ്മകിനായി പൂജ ചെയ്യുക എന്ന പ്രത്യേകതയും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: