കാലടി: തബലയില്‍ അച്ഛന്റെ വിരലുകള്‍ തീര്‍ക്കുന്ന മാന്ത്രികത അന്വേഷിച്ചാണ് ഗണേഷ് കാര്‍ത്തിക് തബല പഠനം ആരംഭിക്കുന്നത്. അച്ഛന് മഹേഷ് മണിയുടെ കൂട്ടുകൂടി ഓരോ ദിവസവും തബലയില്‍ പുതിയ കാര്യങ്ങള്‍ പഠിച്ചുകൊണ്ടേയിരുന്നു. വൈകാതെ സ്കൂള്‍ കലോത്സവ വേദികളിലും സജീവമായി.
ഈ വര്‍ഷവും കഴിഞ്ഞവര്‍ഷവും സംസ്ഥാന തലത്തില്‍ ഒന്നാം സമ്മാനം നേടിയാണ് ഗണേഷ് അച്ഛനുള്ള ഗുരുദക്ഷിണ നല്‍കിയത്. തിരുവനന്തപുരം കൊടുങ്ങാനൂര്‍ ഭാരതീയ വിദ്യാഭവന് സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഗണേഷ്.
ആറാം ക്ലാസില്‍ വച്ച് തബല പഠനം ആരംഭിച്ച ഗണേഷ് അച്ഛന്റെ യൂട്യൂബ് ചാനലില്‍ അച്ഛനോടൊപ്പം തബല വായിച്ച് പോസ്റ്റ് ചെയ്യാറുണ്ട്. ഹരിഹരന്, രവീന്ദ്രന് മാഷ് എന്നിവര്‍ക്കായി തബല വായിക്കുന്ന ആള് കൂടിയാണ് അച്ഛന് മഹേഷ് മണി. അമ്മ രശ്മി ശാസ്ത്രീയ സംഗീത അദ്ധ്യാപികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: