സിനിമാ താരങ്ങളായ തൃഷ, ചിരഞ്ജീവി, ഖുശ്ബു എന്നിവർക്കെതിരെ മാനനഷ്ടക്കേസ് നൽകാനൊരുങ്ങി മൻസൂർ അലിഖാൻ. ഒരു വീഡിയോയുടെ പേരിൽ മൂവരും ചേർന്ന് തന്റെ സമാധാനം കെടുത്തി എന്നാരോപിച്ചാണ് കേസ് നൽകാൻ ഒരുങ്ങുന്നത്. ഗൂഢാലോചന നടക്കുന്നതായും എഡിറ്റ് ചെയ്ത വീഡിയോയാണ് .തനിക്കെതിരെ പ്രചരിപ്പിക്കുന്നതെന്നും മൻസൂർ ആരോപിക്കുന്നു.
തൃഷയ്ക്കെതിരായ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ നടൻ മൻസൂർ അലിഖാൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ചെന്നൈ പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
തൃഷയ്ക്കെതിരായ അശ്ലീല പരാമർശ വിഷയത്തിൽ മൻസൂർ അലിഖാനെതിരെ ചിരഞ്ജീവി രംഗത്തുവന്നിരുന്നു. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധാ കേസെടുക്കാൻ കമ്മീഷൻ അംഗം കൂടിയായ ഖുശ്ബുവും ഇടപെട്ടു. ഇതിനെതിരെയാണ് ഇപ്പോൾ മൻസൂർ അലിഖാൻ രംഗത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: