Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുസാറ്റ് ദുരന്തം: വീഴ്ചകള്‍ ഏറെ

കെ.എസ് ഉണ്ണികൃഷ്ണൻ by കെ.എസ് ഉണ്ണികൃഷ്ണൻ
Nov 27, 2023, 02:26 am IST
in Kerala
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ കഴിഞ്ഞദിവസം ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട്
ജീവന്‍ പൊലിഞ്ഞ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ ഇന്നലെ സര്‍വകലാശാലയില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ കഴിഞ്ഞദിവസം ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് ജീവന്‍ പൊലിഞ്ഞ വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ ഇന്നലെ സര്‍വകലാശാലയില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍

കൊച്ചി: കളമശേരി കുസാറ്റില്‍ ടെക്ക്ഫെസ്റ്റിനിടെ നാലു പേരുടെ ദാരുണ മരണത്തിനിടയാക്കിയ സംഭവത്തില്‍ പോലീസിനും സര്‍വകലാശാലയ്‌ക്കും സംഘാടകര്‍ക്കും വീഴ്ചകള്‍ ഏറെ. കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് കുസാറ്റ് കാമ്പസില്‍ നടന്നത്.

കുസാറ്റിന് വിളിപ്പാടകലെയാണ് ആഴ്ചകള്‍ മുന്‍പ് യഹോവ സാക്ഷികളുടെ കണ്‍വന്‍ഷനില്‍ ബോംബ് സ്ഫോടനമുണ്ടായതും ആറു പേര്‍ മരിച്ചതും. തുടര്‍ന്ന് ഏതാനും ദിവസം ആള്‍ക്കൂട്ടമുള്ള പരിപാടികളില്‍ കളമശേരി പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ശനിയാഴ്ച ദേശീയ സെലിബ്രിറ്റി പാട്ടുകാരിയായ നിഖിതാ ഗാന്ധി പങ്കെടുക്കുന്ന പരിപാടി കുസാറ്റില്‍ നടക്കുമെന്നറിഞ്ഞിട്ടും പോലീസ് ജാഗ്രത കാണിച്ചില്ല. കുസാറ്റില്‍ നിന്ന് ഔദ്യോഗികമായി അറിയിച്ചില്ല എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, സ്പെഷല്‍ ബ്രാഞ്ചിലൂടെ ഇക്കാര്യം കാലേക്കൂട്ടി അറിയുവാനുള്ള സംവിധാനം പോലീസിനുണ്ട്. അറിഞ്ഞിട്ടും തിരിഞ്ഞുനോക്കിയില്ല എന്നു സാരം.

തുടര്‍ച്ചയായി വിദ്യാര്‍ഥി സംഘര്‍ഷവും സംഘട്ടനവും നടക്കുന്ന സ്ഥലമാണ് കുസാറ്റ് കാമ്പസ്. ഇങ്ങനെയുള്ള സ്ഥത്ത് പ്രശസ്ത ഗായികയുടെ സംഗീതനിശ നടക്കുമ്പോള്‍ പ്രത്യേകം ക്ഷണിച്ചിട്ടു വേണമോ പോലീസ് സുരക്ഷയൊരുക്കേണ്ടതെന്ന ചോദ്യവും ബാക്കിയാകുന്നു. നാലു പേര്‍ മരിച്ച സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് രഹസ്യാന്വേഷണ വിഭാഗം എഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതായി ജന്മഭൂമിക്കു വിവരം ലഭിച്ചു.

ദുരന്തത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കുസാറ്റ് അധികൃതര്‍ക്കും ഒഴിഞ്ഞുമാറാനാവില്ല. എസ്എഫ്ഐയുടെ സര്‍വാധിപത്യത്തില്‍ നടന്ന പരിപാടിയില്‍ വൈസ് ചാന്‍സലര്‍ക്കോ അധ്യാപകര്‍ക്കോ കാര്യമായ റോള്‍ ഉണ്ടായിരുന്നില്ല. കുസാറ്റില്‍ നടക്കുന്ന കലാപരിപാടികളില്‍ സമീപ കാമ്പസിലെ വിദ്യാര്‍ഥികളും തദ്ദേശവാസികളും പങ്കെടുക്കാറുണ്ടെന്നു വൈസ് ചാന്‍സലര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. ആയിരങ്ങള്‍ തിങ്ങിക്കൂടാവുന്ന സംഗീതനിശയില്‍ സുരക്ഷാ മുന്‍കരുതലായി പോലീസിനെ അറിയിക്കാനും അധ്യാപകരുടെ മേല്‍നോട്ടം ഏര്‍പ്പെടുത്താനും സര്‍വകലാശാല ശ്രദ്ധവച്ചില്ല.

ഗാനമേളയിലേക്കുള്ള പ്രവേശനം ഡിപ്പാര്‍ട്ട്മെന്റിലെ കുട്ടികള്‍ക്കു മാത്രമായി നിയന്ത്രിച്ചിരുന്നതാണ്. എന്നാല്‍, ഓപ്പണ്‍ ഓഡിറ്റോറിയത്തിലേക്കു കടക്കാനായി നൂറുകണക്കിന് പേര്‍ ഗേറ്റിനു പുറത്തു കാത്തുനില്‍ക്കുന്നു എന്ന് മനസിലാക്കിയപ്പോള്‍ പോലും പോലീസ് സഹായം തേടാന്‍ അധികൃതര്‍ തയാറായില്ല.

സമയക്രമം പാലിച്ച് കുട്ടികളെ കയറ്റിവിടുന്നതില്‍ സംഘാടകര്‍ക്കും പാളിച്ച സംഭവിച്ചു. അതും തിരക്കിന് വഴിവച്ചു. അധ്യാപകര്‍ ഉള്‍പ്പെടെ സംഘാടക സമിതിയില്‍ ഉണ്ടായിരുന്നെങ്കിലും അവരെ മാറ്റിനിര്‍ത്തി വിദ്യാര്‍ഥികള്‍ സകലനിയന്ത്രണവും ഏറ്റെടുത്തു. തിരക്ക് നിയന്ത്രണം സംബന്ധിച്ച് നിലവിലുളള ‘ക്രൗഡ് മാനേജ്മെന്റ്’ പ്രോട്ടോക്കോള്‍ പാലിക്കാന്‍ ആരും ശ്രദ്ധിച്ചില്ല. സംഘാടകരും പരിപാടിയുടെ ലഹരിയിലായിരുന്നു എന്ന് സംഘാടകസമിതിയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ തന്നെ ജന്മഭൂമിയോടു പറഞ്ഞു.

സംഭവത്തെക്കുറിച്ച് ഉന്നതതലത്തില്‍ അന്വേഷണം വേണമെന്ന് ബിജെപി ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. പുറ്റിങ്ങല്‍ ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് ആള്‍ക്കൂട്ട നിയന്ത്രണം സംബന്ധിച്ച് സാധാരണ പ്രവര്‍ത്തന പ്രക്രിയ (എസ്ഒപി) ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയിരുന്നു. എന്നാല്‍ മേളകളിലും സമ്മേളനങ്ങളിലും ഇതു പാലിക്കാറേയില്ല.

കുസാറ്റ് ദുരന്തം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പരിശോധിക്കും. ആള്‍ക്കൂട്ട നിയന്ത്രണത്തില്‍ വീഴ്ചയുണ്ടായോ എന്നാണ് അന്വേഷിക്കുക. ക്രൗഡ് മാനേജ്മെന്റ് സ്‌പെഷലിസ്റ്റ് അഞ്ജലിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് നിര്‍ദേശിച്ചു.

നാലുപേരും ശ്വാസംമുട്ടി മരിച്ചെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസകോശത്തിനും കഴുത്തിലും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്ന 24 പേരെ ഇന്നു ഡിസ്ചാര്‍ജ് ചെയ്യാന്‍ കളമശേരി മെഡിക്കല്‍ കോളജ് മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു. 10 പേര്‍ ആശുപത്രിയില്‍ തുടരും. ഐസിയുവില്‍ കഴിയുന്ന മൂന്നു പേരുടെയും ആരോഗ്യനിലയില്‍ പുരോഗതി ഉണ്ട്.

Tags: Cusat Tecfest Tragedy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാടിന്റെ നുന്നു മോള്‍ക്ക് കുറുമ്പത്തുരുത്ത് ഗ്രാമം കണ്ണീരോടെ യാത്രാമൊഴി നല്കി

Kerala

കുസാറ്റ്: പോലീസ് സുരക്ഷ വേണമെന്ന കത്ത് രജിസ്ട്രാര്‍ അവഗണിച്ചു!

Editorial

ഒഴിവാക്കാമായിരുന്ന മനുഷ്യ ദുരന്തം

Kerala

രക്ഷിതാക്കളുടെ കണ്ണീര്‍ മുഖ്യമന്ത്രി കാണണം: വി. മുരളീധരന്‍

കുസാറ്റില്‍ അപകടത്തില്‍പ്പെട്ട് മരണമടഞ്ഞ വിദ്യാര്‍ഥികളുടെ സഹപാഠികള്‍ വിതുമ്പുന്നു
Kerala

കുസാറ്റിലെദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ സഹപാഠികള്‍ക്ക് ആയിരങ്ങളുടെ യാത്രാമൊഴി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.