കോഴിക്കോട്: സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഗോകുലം കേരള എഫ്സി സമനിലയില്‍ കുരുങ്ങി. ഐ ലീഗില്‍ നടന്ന മത്സരത്തില്‍ കരുത്തരായ ചര്‍ച്ചില്‍ ബ്രദേഴ്സിനോടാണ് സമനില പിണഞ്ഞത്.
ആദ്യ പകുതിയില്‍ മുന്നിട്ടുനിന്ന ചര്‍ച്ചിലിനെതിരെ ഗോകുലം രണ്ടാം പകുതിയില്‍ തിരിച്ചടിച്ച് ഒപ്പമെത്തുകയായിരുന്നു. കളിയുടെ 37-ാം മിനിറ്റില്‍ റിച്ചാര്‍ഡ് കോസ്റ്റ നേടിയ ഗോളില്‍ ചര്‍ച്ചില്‍ മുന്നിലെത്തി. എതിരില്ലാത്ത ഒരു ഗോളിന് വിരുന്നുകാര് ലീഡ് ചെയ്തു. രണ്ടാം പകുതിയില്‍ 72-ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നായകന് അലക്സ് സാഞ്ചെസ് ഗോകുലത്തിന് സമനില സമ്മാനിച്ചു.
ജയിച്ചിരുന്നെങ്കില്‍ മുന്നാം സ്ഥാനം തിരിച്ചുപിടിക്കാമായിരുന്ന അവസരമാണ് ഗോകുലം കളഞ്ഞുകുളിച്ചത്. നിലവില്‍ 11 പോയിന്റുമായി ടീം നാലാം സ്ഥാനത്ത് തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: