കൊച്ചി: ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍ തോറ്റതിനെ ഇഷ്ടപ്പെട്ടത് ഷമിയുടെ ഭാര്യയും രാഹുല്‍ ഗാന്ധിയും മാത്രമാണെന്ന് അഡ്വ. ജയശങ്കര്‍. “ഇന്ത്യ ഫൈനലില്‍ തോറ്റ ഉടനെ ഷമിയുടെ വിവാഹബന്ധം വേര്‍പ്പെട്ടു കഴിയുന്ന ഭാര്യ ഫേസ് ബുക്കില്‍ കുറിച്ചത് “നല്ല മനസ്സുള്ളവര്‍ക്ക് മാത്രമേ അന്തിമ വിജയം ഉണ്ടാകുകയുള്ളൂ” എന്നാണ്. അതായത് മുഹമ്മദ് ഷമിയുടെ മനസ്സ് നല്ലതല്ലാത്തതുകൊണ്ട് ഇന്ത്യന്‍ ടീം തോറ്റു എന്നാണ് ഷമിയുടെ ഭാര്യ പറയാന്‍ ശ്രമിച്ചത്. ഇവരുടെ മുന്‍ ഭര്‍ത്താവ് നല്ലതല്ലാത്തതുകൊണ്ട് മൊത്തം ഇന്ത്യക്കാര്‍ സങ്കടപ്പെടേണ്ടതുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം “- അഡ്വ. ജയശങ്കര്‍ പറഞ്ഞു.
“പിന്നെ ഇതുപോലെ ഒരു പ്രതികരണം നടത്തിയത് നമ്മുടെ പ്രിയങ്കരനായ രാഹുല്‍ ഗാന്ധിയാണ്. രാഹുല്‍ ഗാന്ധി എന്നു പറഞ്ഞാല്‍ പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്രുവിന്റെ പ്രപൗത്രനാണ്. ഇന്ദിരാഗാന്ധിയുടെ പൗത്രനാണ്. രാജീവ് ഗാന്ധിയുടെ മകനാണ്. അദ്ദേഹം രാജസ്ഥാനിലെ ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിച്ചത്- ‘ഇന്ത്യന്‍ ടീം തീര്‍ച്ചയായും ജയിക്കുമായിരുന്നു. എന്നാല്‍ അപശകുനം അവിടെ എത്തിയതോടെ ഇന്ത്യന്‍ ടീം തോറ്റു’ എന്നാണ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. രാഹുല്‍ ഗാന്ധിയെപ്പോലെ ഒരാള്‍ ഇതുപോലെ വിലകുറഞ്ഞ പരാമര്‍ശം നടത്താമായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്.” – ജയശങ്കര്‍ പറഞ്ഞു.
“പണ്ട് കര്‍ണ്ണാടകയിലെ കോലാറില്‍ നിരവ് മോദി, ലളിത് മോദി, നരേന്ദ്രമോദി എന്നീ എല്ലാ കള്ളന്മാരിലും മോദിയെന്ന പേര് എങ്ങിനെ വന്നു എന്ന് പ്രസംഗിച്ചതിന് ഗുജറാത്തിലെ ഒരു കോടതി രാഹുലിനെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചു. പിന്നീട് സുപ്രീംകോടതിയാണ് അദ്ദേഹത്തെ കേസില്‍ നിന്നും വിട്ടത്. പക്ഷെ അന്ന് സുപ്രീംകോടതി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം അനുചിതമായി എന്നാണ് പറഞ്ഞത്. അതിന് ശേഷം വീണ്ടും അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തികളിലും ബാലിശമായ, അപക്വമായ അംശം കാണാന്‍ കഴിയും. പണ്ട് പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയ ചര്‍ച്ച നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി എഴുന്നേറ്റ് ചെന്ന് മോദിയെ ആലിംഗനം ചെയ്തു. പക്ഷെ പിന്നീട് കോണ്‍ഗ്രസുകാരെ തിരിഞ്ഞുനോക്കി അദ്ദേഹം കണ്ണിറുക്കി കാണിച്ചു. രാഹുല്‍ ഗാന്ധിയെപ്പോലെ ഒരാളില്‍ നിന്നും പ്രതീക്ഷിക്കുന്നതല്ല ഈ ബാലിശമായ പെരുമാറ്റം.”- ജയശങ്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: