ന്യൂദല്‍ഹി : ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിന്റെ ഭാഗമായി ഇന്ന് രാജ്യത്തുടനീളം ഭരണഘടനാ ദിനം ആചരിച്ചു. 1949 നവംബര്‍ 26-ന്, രാജ്യത്തിന്റെ ഭരണഘടനാ അസംബ്ലി 1950 ജനുവരി 26-ന് പ്രാബല്യത്തില്‍ വന്ന ഭരണഘടന ഔപചാരികമായി അംഗീകരിച്ചു.
ജനങ്ങള്‍ക്കിടയില്‍ ഭരണഘടനാ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 2015-ല്‍ സര്‍ക്കാര്‍ ഈ ദിനം ആഘോഷിക്കാന്‍ തീരുമാനിച്ചു.ഇതിന്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് സുപ്രീം കോടതിയില്‍ ഭരണഘടനയുടെ പിതാവായ ഡോ ഭീം റാവു അംബേദ്കറുടെ പ്രതിമ അനാച്ഛാദനം ചെയ്തു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, സുപ്രീം കോടതിയിലെ മറ്റ് ജഡ്ജിമാര്‍ എന്നിവരും പങ്കെടുത്തു.
73-ാമത് ഭരണഘടനാ ദിന സ്മരണയ്ക്കായി, ഭരണഘടനാ ക്വിസിലും ആമുഖത്തിന്റെ ഓണ്‍ലൈന്‍ വായനയിലും പങ്കെടുക്കാന്‍ പാര്‍ലമെന്ററി കാര്യ മന്ത്രാലയം എല്ലാ പൗരന്മാരോടും അഭ്യര്‍ത്ഥിച്ചു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഭരണഘടനാ ദിനം ആഘോഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: