സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലറിക്കൽ കേഡറിലെ ജൂനിയർ അസോഷ്യേറ്റ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) തസ്തികയിൽ 8540 ഒഴിവ്. www.bank.sbi ,
www.sbi.co.in എന്നീ വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. ഡിസംബർ 7 ആണ് അവസാന തീയതി.
കേരളത്തിൽ 58 ഒഴിവുണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനത്തേക്ക് മാത്രം അപേക്ഷിക്കുക. ആ സംസ്ഥാനത്തെ ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും കഴിയണം. ബിരുദമാണ് യോഗ്യത. 2023 ഏപ്രിൽ ഒന്നിന് 20–28 പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പട്ടികവിഭാഗത്തിന് 5, ഒബിസിക്ക് 3, ദിവ്യാംഗർക്ക് 10 എന്നിങ്ങനെ ഇളവുണ്ട്.
ഓൺലൈനായി പ്രിലിമിനറി, മെയിൻ പരീക്ഷകളിലൂടെയാണ് തിരഞ്ഞെടുുപ്പ്. ഫീസായി 750 രൂപ ഓൺലൈനായി അടയ്ക്കണം. പട്ടികവിഭാഗ, വിമുക്തഭട, ഭിന്നശേഷി അപേക്ഷകർക്ക് ഫീസില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: