തിരുവനന്തപുരം: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ രണ്ടാം മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വൈകിട്ട് 7 മുതല്‍. മഴ മാറി നില്‍ക്കുന്നത് കാണികളെ ആവശത്തിലാഴ്‌ത്തിയിട്ടുണ്ട്.
മഴ ഉണ്ടായാലും രണ്ട് മണിക്കൂര്‍ മഴ മാറിനിന്നാല്‍ മത്സരം നടത്താനുള്ള സൗകര്യങ്ങളും സ്റ്റേഡിയത്തില്‍ സജ്ജമാണ്. വിശാഖപട്ടണത്ത് നടന്ന ആദ്യ മത്സരത്തില്‍ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.
അതേസമയം ഓസ്‌ട്രേലിയയ്‌ക്ക് ഇന്ത്യയുടെ ഒപ്പമെത്താനുളള അവസരമാണിത്.കാര്യവട്ടത്ത് റണ്ണൊഴുകുന്ന പിച്ചാണ് ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: