Categories: Kerala

യുവതികളുടെ തിരുമ്മല്‍ കാത്ത് കിടന്ന അര്‍ദ്ധനഗ്നന്‍ ഓടി രക്ഷപ്പെട്ടു, സ്ഥാപനം പൂട്ടി പൊലീസ്

അയല്‍ സംസ്ഥാനക്കാരായ ആറ് യുവതികളാണ് തിരുമ്മല്‍ കേന്ദ്രത്തില്‍ ഉണ്ടായിരുന്നത്.

Published by

കണ്ണൂര്‍: തലശേരി നഗരത്തിലെ തിരുമ്മല്‍ ചികിത്സാ കേന്ദ്രത്തില്‍ പൊലീസ് മിന്നല്‍ പരിശോധനയ്‌ക്ക് എത്തിയത് കണ്ട് കിടക്കയില്‍ അര്‍ദ്ധനഗ്നനായി യുവതികളുടെ തിരുമ്മലിന് കാത്ത് കിടന്ന യുവാവ് ഇറങ്ങിയോടി. ധര്‍മടം സ്വദേശിയാണ് ഓടിരക്ഷപ്പെട്ടത്.

അയല്‍ സംസ്ഥാനക്കാരായ ആറ് യുവതികളാണ് തിരുമ്മല്‍ കേന്ദ്രത്തില്‍ ഉണ്ടായിരുന്നത്.ഇവര്‍ക്കാര്‍ക്കും തിരിച്ചറിയല്‍ രേഖകളോ തിരുമ്മല്‍ നടത്താന്‍ യോഗ്യതയോ ഇല്ലെന്ന് പൊലീസ് പറഞ്ഞു.

അനധികൃതമായാണ് തിരുമ്മല്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അടച്ചുപൂട്ടി.പീഡന പരാതിയെ തുടര്‍ന്ന് നേരത്തേ ഈ സ്ഥാപനം അടച്ചുപൂട്ടിയെങ്കിലും പിന്നീട് വീണ്ടും തുറന്നു.

ജൂലൈ മാസത്തിലാണ് ഈ സ്ഥാപനത്തിലെ ജീവനക്കാരി പീഡനശ്രമത്തിന് ഇരയായതും പൊലീസ് കേസെടുത്തതും.സ്ഥാപനത്തിന്റെ മാനേജര്‍ ഉള്‍പ്പെടെ അറസ്റ്റിലായിരുന്നു. അന്വേഷണത്തില്‍ അനാശാസ്യ കേന്ദ്രമാണെന്ന് കണ്ടെത്തി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by