ചെന്നൈ : തെന്നിന്ത്യന്‍ ചലച്ചിത്ര നടി തൃഷയെക്കുറിച്ചു നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്‍സൂര്‍ അലിഖാന്. തന്നോട് ക്ഷമിക്കണമെന്ന് വാര്‍ത്താ കുറിപ്പിലൂടെയാണ് മന്‍സൂര്‍ അലി ഖാന് ഖേദം പ്രകടിപ്പിച്ചത്.
അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രം ലിയോയുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിലെ പരാമര്‍ശമാണ് വിവാദമായത്. തൃഷയാണു നായികയെന്നറിഞ്ഞപ്പോള്‍ നടിക്കൊപ്പം കിടപ്പറ രംഗങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നായിരുന്നു മന്‍സൂറിന്റെ പരാമര്‍ശം. ഇത് വിവാദമാവുകയും തമിഴ് സിനിമാ ലോകം ഒന്നടങ്കം മന്‍സൂറിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇതോടെ മന്‍സൂര്‍ വാര്‍ത്താകുറിപ്പിലൂടെ മാപ്പ് പറയുകയായിരുന്നു.
വാര്‍ത്താ കുറിപ്പില്‍ മാധ്യമങ്ങളേയും മന്‍സൂര്‍ വിമര്‍ശിച്ചിട്ടുണ്ട്. താന്‍ തമാശയായി പറഞ്ഞ കാര്യങ്ങളിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് വിവാദം സൃഷ്ടിച്ചതാണെന്നായിരുന്നു മന്‍സൂര്‍ അലിഖാന്റെ നിലപാട്. മുന്‍ സിനിമകളിലേതുപോലെ ലിയോയില്‍ നായികയോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കാത്തതിന്റെ അതൃപ്തി തമാശയായി അവതരിപ്പിച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. കൂടാതെ തനിക്ക് പിന്തുണ നല്കിയവരോട് നന്ദി അറിയിക്കുന്നതായും മന്‍സൂര്‍ പറഞ്ഞു.
ഖുശ്ബു, റോജ എന്നീ നടിമാരെക്കുറിച്ചും മോശം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. സംഭവത്തെ അപലപിച്ച തൃഷ മന്‍സൂറിനൊപ്പം അഭിനയിക്കാന്‍ സാധിക്കാതിരുന്നത് വലിയ കാര്യമാണെന്നും ഇനിയൊരിക്കലും അതു സംഭവിക്കില്ലെന്നും അറിയിച്ചു. ലിയോ സംവിധായകന് ലോകേഷ് കനകരാജ്, നടിയും മന്ത്രിയുമായ റോജ, നടിയും ദേശീയ വനിതാ കമ്മിഷന് അംഗവുമായ ഖുഷ്ബു സുന്ദര്‍, ഗായിക ചിന്മയി, നടി മാളവിക മോഹനന് തുടങ്ങിയവര്‍ പരാമര്‍ശത്തെ എതിര്‍ത്തു രംഗത്തെത്തി. വിഷയം വനിതാ കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായും നടപടി എടുക്കുമെന്നും ഖുശ്ബു വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: