മ്യൂണിക്: യുവേഫ യൂറോ കപ്പ് ഫുട്‌ബോള്‍ 2024ന് നേരിട്ട് യോഗ്യത നേടിയ 21 ടീമുകളുമായി. ഇനി മാര്‍ച്ചില്‍ നടക്കുന്ന പ്ലേ ഓപ് മത്സരങ്ങള്‍ക്ക് ശേഷം ബാക്കിയുള്ള മൂന്ന് ടീമുകളേതെല്ലാമെന്ന് ഉറപ്പാകും. ആതിഥേയരായ ജര്‍മനി ആദ്യമേ തന്നെ യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു. ബാക്കി 20 ടീമുകളാണ് യോഗ്യതാ മത്സരത്തിലൂടെ ഫൈനല്‍സിന് അര്‍ഹത നേടിയത്.
പത്ത് ഗ്രൂപ്പുകളായി തിരിഞ്ഞ് ഹോം, എവേ അടിസ്ഥാനത്തില്‍ രണ്ട് പാദങ്ങളിലായാണ് ഓരോ ഗ്രൂപ്പുകളിലെയും ടീമുകള്‍ റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ ഏറ്റുമുട്ടിയത്. ഇതില്‍ നിന്നും പട്ടികയില്‍ മുന്നിലെത്തിയ രണ്ട് ടീമുകള്‍ വീതമാണ് നേരിട്ട് യോഗ്യത ഉറപ്പാക്കിയിരിക്കുന്നത്.
യൂറോക്കപ്പിന്റെ 17-ാം പതിപ്പാണ് വരുന്ന ജൂണ്‍, ജൂലൈ മാസങ്ങളിലായി നടക്കു. ജര്‍മനിയിലെ പത്ത് വേദികളിലായി ജൂണ്‍ 14 മുതല്‍ ജൂലൈ 14 വരെയാണ് ടൂര്‍ണമെന്റ്.
ഏറ്റവും കൂടുതല്‍ തവണ യൂറോ യോഗ്യത നേടിയ ടീം ആതിഥേയരായ ജര്‍മനിയാണ്. 13-ാം തവണ. ഇക്കുറി യോഗ്യതയിലൂടെ ഏറ്റവും ആദ്യം സ്ഥാനമുറപ്പിച്ച ടീമുകള്‍ പോര്‍ചുഗല്‍, ഫ്രാന്‍സ്, ബെല്‍ജിയം ടീമുകളാണ്. കഴിഞ്ഞ യുവേഫ ലീഗ് ഓഫ് നേഷന്‍സ് റണ്ണറപ്പുകളായ ക്രൊയേഷ്യയാണ് ഏറ്റവും ഒടുവില്‍ നേരിട്ട് യോഗ്യത ഉറപ്പാക്കിയ ടീം. ഇക്കഴിഞ്ഞ 21നാണ് ക്രൊട്ടുകള്‍ യോഗ്യത നേടിയത്. നിലവിലെ ചാമ്പ്യന്‍മാരായ ഇറ്റലിയും അവസാന ലാപ്പിലാണ് ജര്‍മനിക്ക് ടിക്കറ്റെടുത്തത്. കഴിഞ്ഞ തവണ ഇംഗ്ലണ്ടില്‍ നടന്ന ഫൈനലില്‍ ആതിഥേയരെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് ഇറ്റലി ജേതാക്കളായത്.
യൂറോ കപ്പ് 2024ന് നേരിട്ട് യോഗ്യത നേടിയ ടീമുകളും യോഗ്യത നേടിയ ദിവസവും (യൂറോകപ്പിലെ പ്രാതിനിധ്യം)
ജര്‍മനി- ആതിഥേയര്‍ (13-ാം തവണ)
ബല്‍ജിയം- 2023 ഒക്ടോബര്‍ 13(6)
ഫ്രാന്‍സ്- 2023 ഒക്ടോബര്‍ 13(10)
പോര്‍ചുഗല്‍- 2023 ഒക്ടോബര്‍ 13(8)
സ്‌പെയിന്‍- 2023 ഒക്ടോബര്‍ 15(11)
സ്‌കോട്ട്‌ലന്‍ഡ്- 2023 ഒക്ടോബര്‍ 15(3)
തുര്‍ക്കി- 2023 ഒക്ടോബര്‍ 15(5)
ഓസ്ട്രിയ- 2023 ഒക്ടോബര്‍ 16(3)
ഇംഗ്ലണ്ട്- 2023 ഒക്ടോബര്‍ 17 (10)
ഹംഗറി- 2023 നവംബര്‍ 16 (4)
സ്ലൊവാക്യ- 2023 നവംബര്‍ 16 (5)
അല്‍ബേനിയ- 2023 നവംബര്‍ 17 (1)
ഡെന്‍മാര്‍ക്ക്- 2023 നവംബര്‍ 18 (9)
നെതര്‍ലന്‍ഡ്‌സ്- 2023 നവംബര്‍ 18 (10)
റൊമേനിയ- 2023 നവംബര്‍ 18 (5)
സ്വിറ്റ്‌സര്‍ലന്‍ഡ്- 2023 നവംബര്‍ 18 (5)
സെര്‍ബിയ- 2023 നവംബര്‍ 19 (5)
ഇറ്റലി- 2023 നവംബര്‍ 20 (10)
ചെക്ക് റിപ്പബ്ലിക്- 2023 നവംബര്‍ 20 (10)
സ്ലൊവേനിയ- 2023 നവംബര്‍ 20 (1)
ക്രൊയേഷ്യ- 2023 നവംബര്‍ 21 (6)
പ്രതികരിക്കാൻ ഇവിടെ എഴുതുക: