ഗാസ: ഗാസയില്‍ താത്കാലിക വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച പ്രാബല്യത്തിലാകും.പ്രാദേശിക സമയം രാവിലെ ഏഴുമുതലാണ് വെടിനിറുത്തലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നാല് ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍.
വൈകിട്ട് നാലിന് ഇസ്രയേലിന് ബന്ദികളെ കൈമാറും. ആദ്യ സംഘത്തില്‍ 13 പേരെയായിരിക്കും മോചിപ്പിക്കുന്നത്. ബന്ദികളുടെ പട്ടിക ഇസ്രയേലിന് കൈമാറി.
ഖത്തറിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് താത്കാലിക വെടിനിര്‍ത്തലിന് ധാരണയായത്.ഹമാസും ഇസ്രയേലും 3:1 അനുപാതത്തില്‍ ബന്ദികളെ മോചിപ്പിക്കണമെന്നാണ് കരാര്‍. ഇതുപ്രകാരം ആദ്യം ഹമാസ് 50ഉം ഇസ്രയേല്‍ 150ഉം ബന്ദികളെ മോചിപ്പിക്കും. സ്ത്രീകളെയും 18വയസില്‍ താഴെയുള്ളവരെയുമായിരിക്കും ആദ്യം മോചിപ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: