കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരി പി. വത്സലയുടെ നിര്യാണത്തില്‍ തപസ്യ കലാസാഹിത്യ വേദി അനുശോചിച്ചു. സമൂഹത്തിന്റെ കെടുതികള്‍ ഏറ്റുവാങ്ങേണ്ടി വന്നവരും അരികുവല്‍ക്കരിക്കപ്പെട്ടവരുമായ വനവാസി വിഭാഗത്തിന്റെ ജീവിതാവസ്ഥകള്‍ തന്റെ രചനയിലൂടെ ആവിഷ്കരിച്ച എഴുത്തുകാരിയാണ് പി. വത്സല.
വനവാസികളുടെയും അവരുടെ ജീവിത പരിസരങ്ങളുടെയും ദൈന്യത കേരളം തിരിച്ചറിഞ്ഞത് വത്സലയുടെ നെല്ല്, ആഗ്നേയം, കൂമന്‍കൊല്ലി എന്നീ നോവലുകളും പേമ്പി തുടങ്ങിയ കഥകളും വായിച്ചാണ് എന്നതാണ് സത്യം. തപസ്യയുമായി വളരെയടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന അവരെ തപസ്യ 2018 ല്‍ സഞ്ജയന് പുരസ്കാരം നല്കി ആദരിച്ചിരുന്നു എന്നും സംസ്ഥാന അധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസും ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രനും അനുശോചനക്കുറിപ്പില്‍ അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: