തിരുവനന്തപുരം : ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഭിക്ഷയെടുത്ത് പ്രതിഷേധിച്ച വയോധിക മറിയക്കുട്ടി വ്യാജ സൈബര്‍ പ്രചാരണത്തിനിടെ മാനനഷ്ടകേസ് ഫയല്‍ ചെയ്തു. അടിമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നല്‍കിയത്.
ദേശാഭിമാനി പത്രാധിപര്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെയാണ് കേസ്. ദേശാഭിമാനി പത്രത്തിലൂടെയും സമൂഹമാധ്യമത്തിലൂടെയും അപമാനിച്ചെന്നാണ് പരാതി.
അതിനിടെ അടിമാലിയില്‍ മണ്‍ചട്ടിയുമായി ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് ഒരു മാസത്തെ പെന്‍ഷന്‍ കിട്ടി. അടിമാലി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാര്‍ വീട്ടില്‍ നേരിട്ടെത്തി ഒരു മാസത്തെ പെന്‍ഷന്‍ തുക കൈമാറി.ജൂലൈ മാസത്തിലെ പെന്‍ഷനായ 1600 രൂപയാണ് ലഭിച്ചത്.
മറിയക്കുട്ടിക്ക് സ്ഥലമുണ്ടെന്നും മകള്‍ വിദേശത്താണെന്നും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: