തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ ഇടതുപക്ഷസര്‍ക്കാരും സ്വകാര്യബസ് ലോബിയും ഒത്തുകളിക്കുന്നുവെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ്. അഗ്രഗേറ്റീവ് ലൈസന്‍സിന്റെ പേര് പറഞ്ഞ് റോബിന് എന്ന ബസിന്റെ വിഷയം ബോധപൂര്‍വ്വം ഉയര്‍ത്തിക്കാണിച്ച് കെഎസ്ആര്‍ടിസിയുടെ കണ്ണായ അന്തര്‍ സംസ്ഥാന റൂട്ടുകള്‍ സ്വകാര്യവല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യത്തെ നിയമങ്ങള്‍ അട്ടിമറിച്ച് കെഎസ്ആര്‍ടിസി എന്ന പൊതുമേഖലാ സ്ഥാപനത്തെ സ്വകാര്യവല്‍ക്കരിച്ച് ഇല്ലായ്മ ചെയ്യാനാണ് സര്‍ക്കാരും മാനേജ്മെന്റും ശ്രമിക്കുന്നത്.
കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര അന്തര്‍ സംസ്ഥാന റൂട്ടുകള്‍ റോബിന് ബസ് വിഷയത്തിന്റെ മറവില്‍ സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത ചൂണ്ടിക്കാണിച്ച് വാടകയ്ക്ക് കൊടുക്കുന്നതിനുള്ള നടപടികളാണ് കൈക്കൊള്ളുന്നത്. ആര്‍ടിസികള്‍ക്ക് മാത്രം അവകാശപ്പെട്ട അന്തര്‍ സംസ്ഥാന ദീര്‍ഘദൂര സര്‍വ്വീസുകള്‍ കൂടുതല്‍ ബസ്സുകള്‍ നിരത്തിലിറക്കി കെഎസ്ആര്‍ടിസി തന്നെ ഓടിക്കണമെന്നും കെഎസ്ടി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി എസ്.അജയകുമാര്‍, സെക്രട്ടറി കെ.രാജേഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: