ന്യൂദല്‍ഹി: വ്യോമസേനയ്‌ക്ക് വേണ്ടി 12 സുഖോയ്-30 വിമാനങ്ങള്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍സില്‍ നിന്ന് വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ കരാര്‍ നല്കി. റഷ്യന്‍ സഹായത്തോടെയാണ്, വിമാനനിര്‍മാണം. 60 ശതമാനം നിര്‍മാണവും തദ്ദേശീയമാണ്.
ഭാരതത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ക്ക് അനുസൃതമായ വിമാനങ്ങളാണ് നിര്‍മിക്കുക. 72 അടി നീളമുള്ള വിമാനത്തിന്റെ ചിറകുകള്‍ക്ക് 48.3 അടി നീളമുണ്ട്. 20.10 അടിയാണ് ഉയരം.18,400 കിലോ ഭാരം. 2120 കിലോമീറ്റര്‍ വേഗത്തില്‍ 57,000 അടി ഉയരത്തില്‍ വരെ പറക്കാന്‍ കഴിയുന്ന സുഖോയ്‌ക്ക് 3000 കിലോമീറ്റര്‍ വരെ പറന്നുചെന്ന് ആക്രമണം നടത്താം.
150 റൗണ്ട് വെടിയുതിര്‍ക്കാം. 14 ആയുധങ്ങളും ബ്രഹ്മോസ് അടക്കം നാല് തരം മിസൈലുകളും 10 തരം ബോംബുകളും വിമാനത്തില്‍ വിന്യസിക്കാനാകും. 8130 കിലോഗ്രാം ഭാരമുള്ള ആയുധങ്ങള്‍ വരെ വഹിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: