ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റ് ലൂക്ക് ജെറാമിന്റെ ലോക പ്രശസ്തമായ മ്യൂസിയം ഓഫ് മൂൺ തിരുവനന്തപുരത്ത് എത്തുകയാണ്. മൂന്നു നില കെട്ടിടത്തിന്റെ ഉയരത്തിൽ തിളങ്ങുന്ന ചന്ദ്രബിംബത്തിന്റെ പ്രതിരൂപമാണിത്. നാസയിൽ നിന്നു ലഭ്യമാക്കിയ ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളാണ് പ്രതലത്തിൽ പതിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ചന്ദ്രന്റെ ചെറുരൂപത്തിന്റെ കാഴ്ചാനുഭൂതി ഇതു നൽകും.
ജനുവരിയിൽ ആരംഭിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിൽ ഇത് സ്ഥിരം പ്രദർശനവസ്തുവാണ്. അതിന്റെ പ്രിവ്യൂ ഷോയാണ് ഡിസംബർ 5 ന് രാത്രിയിൽ നടക്കുക. ഒറ്റ രാത്രിയിലേ പ്രിവ്യൂ ഉണ്ടാകൂ. സൗജന്യമായിത്തന്നെ അന്ന് ഇതു കാണാം. ലൂക് ജറോം ചടങ്ങിൽ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: