ന്യൂദല്‍ഹി: രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ‘അപശകുനം’ എന്നും ‘പോക്കറ്റടിക്കാരന്’ എന്നും വിശേഷിപ്പിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ബിജെപി.
രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ അപശകുനപ്രയോഗം. “അപശകുനം…അപശകുനം…അപശകുനം…നമ്മുടെ കുട്ടികള്‍ ലോകകപ്പ് ജയിക്കാനുള്ള പാതയിലായിരുന്നു. പക്ഷെ അപശകുനം അവരെ തോല്പിച്ചു. ഈ രാജ്യത്തെ ജനങ്ങള്‍ക്ക് അതറിയാം…”- ഇതായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം.
ബുധനാഴ്ച രാജസ്ഥാനിലെ ഭരത് പൂരില്‍ നടത്തിയ റാലിയിലായിരുന്നു പോക്കറ്റടിക്കാരന്റെ സഹായിയായി മോദിയെ വിശേഷിപ്പിച്ചത്. “പോക്കറ്റടി ഒറ്റയ്ക്ക് നടത്താന്‍ കഴിയില്ല. മൂന്ന് പേര് ഉണ്ടായിരിക്കും. ഒരാള്‍ മുന്നില്‍ ഒരാള്‍ പിന്നില്‍, മറ്റൊരാള്‍ അല്പം ദൂരെയും….നിങ്ങളുടെ ശ്രദ്ധ തിരിക്കലാണ് നരേന്ദ്രമോദിയുടെ ജോലി. ഇദ്ദേഹം ടിവിയില്‍ വന്ന് നോട്ട് നിരോധനം, ജിഎസ്ടി എന്നെല്ലാം പറയും. ഈ സമയം അദാനി പിന്നില്‍ വന്ന് നിങ്ങളുടെ പോക്കറ്റടിയ്ക്കും” – ഇതായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിവാദ പ്രസംഗം.
“രാഷ്ട്രീയ സംവാദത്തെ തരംതാഴ്ത്തുകയാണ് രാഹുല്‍ ഗാന്ധി ചെയ്തത്. രാഹുല്‍ ഗാന്ധിയെപ്പോലെ സീനിയര്‍ ആയ ഒരാള്‍ക്ക് ചേര്‍ന്നതല്ല ഈ പ്രയോഗം.” – ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതിയില്‍ പറഞ്ഞു.
“ഒരു പ്രധാനമന്ത്രിയെ പോക്കറ്റടിക്കാരന് എന്ന് വിശേഷിപ്പിക്കുന്നത് തരംതാണ ആക്ഷേപമാണ്. വ്യക്തിപരമായ കടന്നാക്രമണമാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കാനും പ്രധാനമന്ത്രിയുടെ പെരുമ ഇല്ലാതാക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ പ്രയോഗം.” – ബിജെപി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
വ്യക്തിപരമായ അധിക്ഷേപം നടത്തുക രാഹുല്‍ ഗാന്ധിയെ സംബന്ധിച്ചിടത്തോളം ഇതാദ്യമല്ല. നേരത്തെ എല്ലാ മോദിയും കള്ളന്മാരോ? എന്ന് ചോദിച്ചതിനെ തുടര്‍ന്ന് മോദി സമുദായക്കാര്‍ കോടതിയില്‍ നല്കിയ പരാതിയില്‍ രാഹുല്‍ ഗാന്ധിയെ ശാസിച്ചിരുന്നു. അദ്ദേഹത്തിന്റെ എംപി സ്ഥാനം പോലും കോടതി റദ്ദാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: