തൃശൂര്‍: ഓഫീസിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാന്‍ പ്രാര്‍ത്ഥനായോഗം സംഘടിപ്പിച്ച ഉദ്യോഗസ്ഥയെ തൃശൂരില്‍ സസ്പെന്റ് ചെയ്തു. തൃശൂരിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ.എ. ബിന്ദുവിനെയാണ് വകുപ്പുതല അന്വേഷണത്തെ തുടര്‍ന്ന് സസ്പെന്റ് ചെയ്തത്. സര്‍വ്വീസ് ചട്ടം ലംഘിച്ചു എന്ന കുറ്റം ചുമത്തിയാണ് സസ്പെന്ഷന്.
സെപ്തംബര്‍ 29നാണ് ഇവരുടെ ഓഫീസില്‍ വിവാദ പ്രാര്‍ത്ഥനായോഗം നടന്നത്. ഓഫീസിനുള്ളിലെ നെഗറ്റീവ് എനര്‍ജി കളയാന്‍ ളോഹയും ബൈബിളുമെടുത്ത് ഒരു യുവാവാണ് പ്രാര്‍ത്ഥന നടത്തിയത്. സര്‍ക്കാര്‍ ഓഫീസുകളില്‍ മതപരമായ ചടങ്ങുകള്‍ പാടില്ലെന്ന നിയമമാണ് ബിന്ദു പ്രാര്ത്ഥ സംഘടിപ്പിച്ചത് വഴി ലംഘിച്ചതെന്ന് പറയുന്നു.
ജില്ലാ കളക്ടര്‍ കൃഷ്ണതേജയാണ് മറ്റൊരു സബ് കളക്ടറെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് അനുസരിച്ചാണ് സസ്പെന്ഷന് നടത്തിയത്.
സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ നിലനില്‍ക്കുന്ന മതേതരസ്വഭാവം കളഞ്ഞുകുളിക്കുന്നതാണ് ഈ സംഭവമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: