തിരുവനന്തപുരം :ആവേശം നല്കുന്ന സമ്മാനഘടനയുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2023-24-ലെ ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍. കഴിഞ്ഞ വര്‍ഷം 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനത്തിന്റെ സ്ഥാനത്ത് ഇത്തവണ പത്തു സീരീസുകളിലെ ടിക്കറ്റുകളില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത് 20 കോടി രൂപയാണ്.
രണ്ടാം സമ്മാനവും 20 കോടിയാണെങ്കിലും അത് ഭാഗ്യാന്വേഷികളിലെ 20 പേര്‍ക്ക് ഒരു കോടി വീതമെന്ന നിലയിലാണ്.
മുപ്പത് പേര്‍ക്ക് 10 ലക്ഷം രൂപ വീതം നല്കുന്ന മൂന്നാം സമ്മാനവും (ആകെ മൂന്നു കോടി-ഓരോ സീരീസുകളിലും മൂന്ന് സമ്മാനം), ഇരുപത് പേര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം നല്കുന്ന നാലാം സമ്മാനവും (ആകെ അറുപതു ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം), ഇരുപത് പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്കുന്ന അഞ്ചാം സമ്മാനവും (ആകെ നാല്പതു ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം) മുതല്‍ അവസാന നാലക്കത്തിന് 400 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളുമുണ്ട്.
ടിക്കറ്റ് വില 400 രൂപയാണ്.312.50 രൂപ ടിക്കറ്റ് വിലയും 28 ശതമാനം ജിഎസ്ടിയും ചേര്‍ത്താണിത്. ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒന്‍പതു സീരീസുകളിലെ അതേ നമ്പരുകള്‍ക്ക് സമാശ്വാസ സമ്മാനം ഒരു ലക്ഷം രൂപ വീതം ലഭിക്കും.ഏജന്റുമാര്‍ക്ക് ടിക്കറ്റ് വില്‍പ്പന അടിസ്ഥാനമാക്കി നറുക്കെടുപ്പിന് ശേഷം ടിക്കറ്റ് ഒന്നിന് ഒരു രൂപ ഇന്‍സന്റീവ് നല്‍കും.ഏറ്റവുമധികം ടിക്കറ്റ് വില്‍പ്പനയ്ക്കായി ഏടുക്കുന്ന ഏജന്റുമാര്‍ക്ക് പ്രത്യേക ഇന്‍സെന്റീവായി 35000 രൂപയും കൂടുതല്‍ ടിക്കറ്റ് വാങ്ങിയ രണ്ടാമത്തെയും മൂന്നാമത്തെയും ഏജന്റുമാര്‍ക്ക് യഥാക്രമം 20000 രൂപയും 15000 രൂപയും നല്‍കും.
ഒന്നും രണ്ടും സമ്മാനം നേടുന്ന ടിക്കറ്റ് വില്‍ക്കുന്ന ഏജന്റുമാര്‍ക്ക് രണ്ടു കോടി വീതം കമ്മീഷന് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: