ടെല്‍ അവീവ്: ഗാസ മുനമ്പില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ (ഐഡിഎഫ്) തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭീകര സംഘടനയായ ഹമാസിന്റെ 250 ഓളം കേന്ദ്രങ്ങള്‍ തിങ്കളാഴ്ച തകര്‍ത്തതായി അധികൃതര്‍ അറിയിച്ചു.
ഇസ്രായേലിനു നേരെ ആക്രമണം അഴിച്ചുവിടാന്‍ ഭീകരര്‍ ഉപയോഗിച്ചിരുന്ന സ്ഥങ്ങളാണ് മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തത്. ആക്രമണത്തില്‍ ഡസന്‍ കണക്കിന് ഭീകരരും മിസൈല്‍ ലോഞ്ചറുകളും വിവിധ ഭീകരവാദ അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കപ്പെട്ടുവെന്ന് ഐഡിഎഫ് വ്യക്തമാക്കി.
Overnight, IDF fighter jets struck the residence of Ismail Haniyeh, the Head of Hamas’ Political Bureau.
The residence was used as terrorist infrastructure and a meeting point for Hamas’ senior leaders to direct terrorist attacks against Israel. pic.twitter.com/kljYYN6O0U
— Israel Defense Forces (@IDF) November 16, 2023
ഇതിനു പുറമെ കഴിഞ്ഞ ദിവസങ്ങളില്‍ ഗുഷ് ഡാന്‍ (ഗ്രേറ്റര്‍ ടെല്‍ അവീവ് ഏരിയ) ലേക്ക് റോക്കറ്റ് ആക്രമണം നടത്തിയിരുന്ന ഒരു റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷനെ രാത്രിയില്‍ പ്രത്യേക കോംബാറ്റ് ഹെലികോപ്റ്ററിന്റെ സഹായത്തോടെ നശിപ്പിച്ചുവെന്നും സൈന്യം വ്യക്തമാക്കി. പൊതുജനങ്ങള്‍ താമസിച്ചിരുന്ന റെസിഡന്‍ഷ്യല്‍ ഏരിയയ്ക്ക് സമീപമായിരുന്നു ഈ ഭീകരകേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: