മലപ്പുറം: നവകേരള സദസിന് ആളെ കൂട്ടാന്‍ പുതിയ തന്ത്രവുമായി സംസ്ഥാന സര്‍ക്കാര്‍. സ്‌കൂള്‍ കുട്ടികളെ പരിപാടിയില്‍ എത്തിക്കണമെന്ന് നിര്‍ദേശം നല്‍കി വിദ്യാഭ്യാസ വകുപ്പ്.
കഴിഞ്ഞ ദിവസം തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് കുട്ടികളെ നവകേരള സദസിനെത്തിക്കാന്‍ പ്രധാനധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഓരോ സ്‌കൂളില്‍ നിന്നും 200 കുട്ടികളെ എങ്കിലും എത്തിക്കണമെന്നാണ് നിര്‍ദ്ദേശം. അച്ചടക്കമുള്ള കുട്ടികളെ മാത്രം കൊണ്ടുപോയാല്‍ മതിയെന്ന് പ്രത്യേക നിര്‍ദേശമുണ്ട്.
നവകേരളയാത്രയ്‌ക്കായി സ്‌കൂള്‍ ബസുകള്‍ വിട്ട് നല്‍കാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി ഇന്നലെ സ്‌റ്റേ ചെയ്തതിനു പിന്നാലെയാണ് പുതിയ നടപടി. സ്‌കൂള്‍ ബസുകള്‍ പൊതുയാത്രയ്‌ക്ക് ഉപയോഗിക്കാന്‍ മോട്ടോര്‍ വാഹന നിയമം അനുവദിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാന്‍ കോടതി സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: