ചാരുംമൂട്: ഗോത്രവര്‍ഗ്ഗങ്ങള്‍ ഏറ്റുമുട്ടിയ മണിപ്പൂരിന്റെ കലാപ പ്രദേശങ്ങളില്‍ സ്വന്തം ജീവന്‍പോലും പണയം വെച്ച് സാന്ത്വനം പകര്‍ന്നു നല്കിയ ഡോ.ജെറി മാത്യുവും സംഘവും ദൗത്യം പൂര്‍ണ്ണമാക്കി നാട്ടില്‍ മടങ്ങിയെത്തി.
കറ്റാനം സെന്റ് തോമസ് മിഷന് ആശുപത്രി ഡയറക്ടറും ഓര്‍ത്തോപീഡിക്സ് സര്‍ജനുമായ ഡോ.ജെറി മാത്യുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സംഘമാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണിപ്പൂരിലെ വിവിധ ജില്ലകളില്‍ സേവന സഹായങ്ങള്‍ നല്‍കിയത്.
കേന്ദ്ര സര്‍ക്കാരിന്റെയും മണിപ്പൂര്‍ ഭരണകൂടത്തിന്റെയും പിന്തുണയോടെയായിരുന്നു പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്തിയത്. ചുരാചന്‍പൂര്‍, കാങ്പോകി, മോട്ട്ബംഗ്, ഫെര്‍സാവല്‍ എന്നിവിടങ്ങളിലെ ജില്ലാ ഭരണകൂടത്തെ നേരിട്ടു കണ്ട് ചര്‍ച്ചകള്‍ നടത്തുവാനും സംഘത്തിന് കഴിഞ്ഞു. 2000ത്തോളം കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ ഉള്‍ക്കൊള്ളുന്ന പതിനാലോളം ക്യാമ്പുകളില്‍ പര്യാടനം നടത്തി പുതപ്പുകളും മരുന്നുകളും വിതരണം ചെയ്തു.
മരുന്നില്ലാത്ത പിഎച്ച്സികളില് അവശ്യമരുന്നുകള്‍ എത്തിച്ചു നല്‍കിയതായി ഡോ.ജെറി മാത്യു ജന്മഭൂമിയോടു പറഞ്ഞു. സുരക്ഷ ഒരുക്കി നല്കിയ അസം റൈഫിള്‍ ഫോഴ്സിനെയും,കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങളേയും നന്ദിയോടെയാണ് ഡോ. ജെറിയും സംഘവും സ്മരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: