പ്രധാനമന്ത്രി മോദിയെയും ഉത്തര്‍പ്രേദശ് മുഖ്യമന്ത്രി യോഗിയെയും വധിക്കാന്‍ ദാവൂദ് സംഘം തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുംബൈ പൊലീസ് കണ്ട്രോള് റൂമിലേക്ക് അജ്ഞാതന്റെ ഫോണ്‍വിളി. ഇവരെ വധിക്കാന്‍ ഒരു മികച്ച പദ്ധതി തയ്യാറാക്കാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അയാള്‍ ഫോണില്‍ അറിയിച്ചതോടെ മുംബൈ പൊലീസ് ജാഗ്രതയിലായി.
മുംബൈയിലെ ജെജെ ഹോസ്പിറ്റലിനെ തകര്‍ക്കുമെന്നും (മുംബൈയിലെ പ്രമുഖ ആശുപത്രിയാണ് ജെജെ ഹോസ്പിറ്റല്‍) ഇയാള്‍ അറിയിച്ചിരുന്നു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇത് മോദിയ്ക്കെതിരെ ഉയരുന്ന മൂന്നാമത്തെ വധഭീഷണിയാണ്.
കേരളം സന്ദര്‍ശിക്കുന്ന വേളയില്‍ മനുഷ്യബോംബായി പൊട്ടിത്തെറിച്ച് മോദിയെ വധിക്കുമെന്ന് ഒരാള്‍ ഇ-മെയില്‍ സന്ദേശം അയച്ചിരുന്നു. തന്റെ സുഹൃത്തിനെ കുടുക്കാന്‍ വേണ്ടി ആസൂത്രണം ചെയ്ത ഗൂഢപദ്ധതിയായിരുന്നു ഇത്. ഇയാളെയും അറസ്റ്റ് ചെയ്തു.
ഈയിടെ 500 കോടി രൂപ നല്‍കിയില്ലെങ്കില്‍ മോദിയെയും അദ്ദേഹത്തിന്റെ പേരിലുള്ള സ്റ്റേഡിയത്തെയും തകര്‍ക്കുമെന്ന് മറ്റൊരു ഭീഷണി ഇ-മെയില്‍ എന്‍ഐഎയ്ക്ക് ലഭിച്ചിരുന്നു. ജയിലില്‍ കഴിയുന്ന ഗുണ്ട ലോറന്‍സ് ബിഷ്ണോയിയെ വിട്ടയക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, ദൗത്യത്തിനായി തീവ്രവാദികള്‍ ഇറങ്ങിക്കഴിഞ്ഞെന്നും കത്തിലുണ്ടായിരുന്നു. ഇതിന് പിന്നിലുള്ള ആളെയും പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: