Categories: Cricket

വിജയ് ഹസാരെ ട്രോഫി; കേരളത്തിന്റെ ആദ്യ കളി സൗരാഷ്‌ട്രയ്‌ക്കെതിരെ

Published by

ആലൂര്‍: ഭാരതത്തിലെ ഏകദിന ആഭ്യന്തര ക്രിക്കറ്റ് പോരാട്ടമായ വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റിന് നാളെ തുടക്കം. സംസ്ഥാനങ്ങള്‍ തമ്മില്‍ പോരടിക്കുന്ന ഏകദിന രഞ്ജി ട്രോഫി എന്നറിയുന്ന ടൂര്‍ണമെന്റില്‍ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് ലീഗ് റൗണ്ട്. ഇതില്‍ നിന്നും മുന്നിലെത്തുന്നവര്‍ നോക്കൗട്ട് റൗണ്ടിലേക്ക് കടക്കും. ഡിസംബര്‍ 16ന് ഫൈനലോടെ ടൂര്‍ണമെന്റ് അവസാനിക്കും. സൗരാഷ്‌ട്രയാണ് നിലവിലെ ചാമ്പ്യന്മാര്‍.

ഗ്രൂപ്പ് എയില്‍ ഉള്‍പ്പെട്ടിരിക്കുന്ന കേരളം നാളെ പോരാട്ടത്തിനിറങ്ങും. ചാമ്പ്യന്മാരായ സൗരാഷ്‌ട്രയ്‌ക്കെതിരെയാണ് കേരളത്തിന്റെ മത്സരം. നാളെ തുടങ്ങാനിരിക്കുന്ന ഭാരതം-ഓസ്‌ട്രേലിയ ട്വന്റി20 പരമ്പരയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ സഞ്ജു വി.സാംസണ്‍ ടീമിലുണ്ടാകും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by