ഭുവനേശ്വര്: ഫിഫ ലോകകപ്പ് യോഗ്യത റൗണ്ടില് ഇന്ത്യക്ക് പരാജയം. കരുത്തരായ ഖത്തറിനോടാണ് പരാജയപ്പെട്ടത്.
ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തില് നടന്ന മത്സരത്തില് എതിരില്ലാത്ത മൂന്ന് ഗോളുകള്ക്ക് ആണ് ഖത്തര് വിജയിച്ചത്. ഇന്ത്യ പൊരുതിയെങ്കിലും ഖത്തറിന്റെ കളിമിടുക്കിന് മുന്നില് നിഷ്പ്രഭമായിരുന്നു. മത്സരം ആരംഭിച്ച് നാലാം മിനുട്ടില് തന്നെ ഖത്തര് ലീഡ് നേടി. ആദ്യ പകുതിയില് 1-0ന്റെ ലീഡായിരുന്നു ഖത്തറിനുണ്ടായിരുന്നത്.
രണ്ടാം പകുതിയുടെ ആരംഭത്തിലും ഇന്ത്യ ഗോള് വഴങ്ങി. 83ാം മിനുട്ടില് അബ്ദുല്സിറാഗ് ഗോള് നേടിയതോടെ ഖത്തറിന്റെ വിജയം ഉറപ്പായി. യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തില് ഇന്ത്യ കുവൈറ്റിനെ തോല്പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: