ഭുവനേശ്വര്‍: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ഗ്രാമമായ റായ്രംഗപൂരിന് ഇന്നലെ ചരിത്രപരമായ ദിനമായിരുന്നു. ആ മേഖലയിലെ ജനങ്ങള്‍ക്ക് ചരിത്രത്തിലാദ്യമായി എക്സ്പ്രസ് ട്രെയിനുകള്‍ ലഭിച്ചു. ഒഡീഷ സന്ദര്‍ശന വേളയിലാണ് പുതിയ മൂന്ന് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് രാഷ്ട്രപതി ദ്രൗപദി മുര്‍മു നിര്‍വഹിച്ചത്.
ഏത് മേഖലയുടെയും വികസനം ആ മേഖലയുടെ കണക്ടിവിറ്റിയുമായി ബന്ധപ്പെട്ടിരിക്കുന്നു. റെയില്‍, റോഡ്, പോസ്റ്റല്‍ സര്‍വീസുകള്‍ ജനജീവിതം വളരെ എളുപ്പമാക്കുമെന്നും മുര്‍മു പറഞ്ഞു. അയല്‍ സംസ്ഥാനങ്ങളായ ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും പ്രാദേശികമായി ഈ മൂന്ന് ട്രെയിനുകളിലൂടെ ഒഡീഷയിലെ വ്യവസായ നഗരമായ റൂര്‍ക്കലയില്‍ എത്താനാവുമെന്നും രാഷ്ട്രപതി പറഞ്ഞു.
റായ്രംഗപൂരില് പുതിയ പോസ്റ്റല്‍ ഡിവിഷന്റെയും ഉദ്ഘാടനം രാഷ്ട്രപതി നിര്‍വഹിച്ചു. ചടങ്ങില്‍ റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: