കരുനാഗപ്പള്ളി: ശത്രുരാജ്യങ്ങളെ കൂട്ടുപിടിച്ച് രാഷ്‌ട്രത്തെ വിഘടിപ്പിക്കാനുള്ള ശ്രമമാണ് ചില രാഷ്‌ട്രീയക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി വക്താവ് സന്ദീപ് വചസ്പതി. ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാവുമ്പയില്‍ നടന്ന ജന പഞ്ചായത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2014ല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തുമ്പോള്‍ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും പ്രാധമിക ആവശ്യങ്ങളായ ശുദ്ധജലമൊ വൈദ്യുതിയോ, ശൗചാലയങ്ങളൊ, ഗ്യാസ് സൗക
ര്യങ്ങളോ കേറി കിടക്കാനുള്ള വീടുകളൊ, ഗതാഗത സൗകര്യങ്ങളോ ഇല്ലായിരുന്നു. എന്നാല്‍ 9 വര്‍ഷത്തെ നരേന്ദ്ര മോദി ഭരണം ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി വികസിത രാജ്യമാക്കി മാറ്റാനാണ് ശ്രമിച്ചത്.
സമസ്ത മേഖലകളിലും വന്‍ വികസനമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയത്. ഉദ്യോഗസ്ഥ-രാഷ്‌ട്രീയ മാഫിയ സംഘങ്ങളുടെ കൊള്ളക്ക് അറുതിവരുത്തി ഉപഭോക്താക്കള്‍ക്ക് നേരിട്ട് ഗുണം ലഭിക്കുന്ന വിധത്തിലേക്ക് നരേന്ദ്ര മോദി രാജ്യത്തെ മാറ്റി.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭരണകാലത്തെ 2.45 കോടി കടം 7 വര്‍ഷത്തെ ഭരണത്തില്‍ മൂന്നു ലക്ഷത്തി തൊണ്ണൂറായിരം കോടിയാക്കി പിണറായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഈ പണം കൊണ്ട് എന്തുവികസനമാണ് കേരളത്തിലുണ്ടാക്കിയതെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണം.
കേന്ദ്രഫണ്ടുകള്‍ പോലും വകമാറ്റി ചിലവഴിക്കുന്നു. തൊഴിലില്ലാതെ യുവാക്കള്‍ കേരളം വിട്ടു പോകുന്ന സാഹചര്യമാണ് ഉള്ളത്. ക്ഷേമപെന്‍ഷന്‍പോലുനല്‍കാന്‍ പണമില്ല. ഒന്നരകോടിയുടെ സഞ്ചരിക്കുന്ന കക്കൂസുമായി മുഖ്യമന്ത്രിയും, മന്ത്രിമാരും ഊരുചുറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാവുമ്പ മേഖലാ പ്രസിഡന്റ് ശങ്കരന്‍ കുട്ടി അധ്യക്ഷത വഹിച്ചു. ബിജെപി ദക്ഷിണമേഖലാ സെക്രട്ടറി ജിതിന്‍ ദേവ്, ഓച്ചിറ മണ്ഡലം പ്രസിഡന്റ് ശരത്, ജനറല്‍ സെക്രട്ടറി സുനില്‍ സാഫല്യം, പ്രകാശ്പാപ്പാ ടി, അഡ്വ.അജയന്‍ വാഴപ്പള്ളി, മധു കുന്നത്, അജിത്ത് പാലശേരി, മോഹനന്‍ പിള്ള, സന്ധ്യാ സുമേഷ്, പ്രശാന്ത്, ഷിജു, ശശികല രാജീവ്, രേണുക ദേവി, ഷിജു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: