ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയതുകൊണ്ടാണ് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ തോറ്റതെന്ന വില കുറഞ്ഞ കമന്‍റുമായി രാഹുല്‍ ഗാന്ധി. വ്യക്തിവിദ്വേഷം നിറഞ്ഞ ഈ പ്രസ്താവനയിലൂടെ സ്വന്തം പദവി തന്നെയാണ് രാഹുല്‍ ഇടിച്ചു താഴ്‌ത്തിയത്.
ലോകകപ്പ് കാണാൻ മോദി എത്തും വരെ ഇന്ത്യൻ ടീം നന്നായി കളിച്ചെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. എന്നാൽ ദുശ്ശകുനം എത്തിയതോടെ കളി തോറ്റെന്നുമാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന.
കഴിഞ്ഞ ദിവസം മോദി അമിത് ഷായ്‌ക്കൊപ്പം ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിലെത്തി ക്രിക്കറ്റ് താരങ്ങളെ നേരിട്ട് ആശ്വസിപ്പിക്കുന്നതിന്റെയും മുഹമ്മദ് ഷമിയെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നതിന്റെയും ചിത്രങ്ങള്‍ വൈറലായിരുന്നു. അതിന് പിന്നാലെയാണ് വിദ്വേഷ പരാമര്‍ശവുമായി രാഹുല്‍ എത്തിയത്.
ആസ്ത്രേല്യയോട് ഇന്ത്യ തോറ്റ സാഹചര്യത്തിലാണ് മോദിക്കെതിരെ വിമർശനവും പരിഹാസവുമായി രാഹുൽ എത്തിയത്. പത്ത് കളികള്‍ ജയിച്ചാണ് നിങ്ങള്‍ ഇവിടെയെത്തിയത്. കളിയില്‍ ഇതൊക്കെ സംഭവിക്കും”- രോഹിതിനും കോഹ് ലിയ്‌ക്കും നല്‍കിയ മോദിയുടെ പോസിറ്റീവ് കമന്‍റുകളും വൈറലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: