Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോട്ടയത്തെ യാത്രദുരിതങ്ങള്‍ അവസാനിക്കുന്നില്ല, വ്യാവസായിക മേഖലകളില്‍ പ്രശ്‌നങ്ങള്‍ തുടരുന്നു; നവകേരള സദസ് ജനങ്ങളോടുള്ള വെല്ലുവിളി: എന്‍. ഹരി

ഉല്‍പ്പാദന, വിപണന ക്ഷമതയില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റിയതില്‍ പ്രധാന പങ്ക് വഹിച്ചത് കമ്യൂണിസ്റ്റുകളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2023, 12:16 pm IST
in Kerala, Kottayam

കോട്ടയം: ജില്ലയിലെ കിഴക്കന്‍, പടിഞ്ഞാറന്‍ മേഖലകളിലെ യാത്രാദുരിതവും കാര്‍ഷിക വ്യാവസായിക മേഖലകളിലെ പ്രശ്‌നങ്ങളും പരിഹരിക്കാതെ കോട്ടയത്ത് നടത്താന്‍ പോകുന്ന നവകേരള സദസ് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി മധ്യമേഖല അധ്യക്ഷന്‍ എന്‍. ഹരി.

ഉല്‍പ്പാദന, വിപണന ക്ഷമതയില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റിയതില്‍ പ്രധാന പങ്ക് വഹിച്ചത് കമ്യൂണിസ്റ്റുകളാണ്. കാര്‍ഷിക മേഖലയില്‍ നിന്നോ വ്യാവസായിക മേഖലയില്‍ നിന്നോ സര്‍ക്കാരിന് നയാ പൈസ കിട്ടുന്നില്ല എന്നുള്ളത് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എത്രനാള്‍ കള്ള് വിറ്റും ലോട്ടറി എടുപ്പിച്ചും സര്‍ക്കാര്‍ പിടിച്ചു നില്‍ക്കും എന്ന് കണ്ടറിയണം. ഉല്‍പ്പാദന അധ്വാന മൂല്യങ്ങള്‍ ലഭിക്കാത്ത കേരളത്തിലെ ലക്ഷക്കണക്കിന് സാധാരണക്കാര്‍ ശ്രീലങ്കയ്‌ക്ക് സമാനമായി ആയുധമെടുത്തു തെരുവില്‍ ഇറങ്ങുന്ന കാലം വിദൂരമല്ല. അഞ്ചുകൊല്ലം വില വര്‍ധനവില്ലെന്ന് പറഞ്ഞ പിണറായി വിജയന് മാത്രമാണ് കേരളത്തില്‍ വിലകൂടാത്തത്. വെള്ളക്കരവും വൈധ്യുതി ചാര്‍ജ് വര്‍ധനയും കെട്ടിടനികുതിയും അരിയും പച്ചക്കറിയും അടക്കമുള്ള സകലതിനും വില കൂടി. കോട്ടയം മെഡിക്കല്‍ കോളേജ് അടക്കമുള്ള ജില്ലയിലെ വിവിധ ആശുപത്രികളില്‍ കരുണ്ണ്യ ചികിത്സ സഹായം മുടങ്ങിയതിനാല്‍ സര്‍ജറി അടക്കമുള്ള ചികിത്സയ്‌ക്കായി എത്തിയ രോഗികള്‍ ദുരിതത്തിലാണെന്നും എന്‍ ഹരി പറഞ്ഞു.

കൊറോണകാലത്ത് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച ഓക്‌സിജന്‍ പ്‌ളാന്റ് മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തന രഹിതമായിട്ട് കാലങ്ങളായി. ചങ്ങനാശേരി കാഞ്ഞിരപ്പള്ളി അടക്കമുള്ള താലൂക് ആരോഗ്യ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളും ഏറെ ശോചനീയാവസ്ഥയിലാണ്. കോട്ടയം ജില്ലാ ആശുപത്രിയില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിച്ച ഓക്‌സിജന്‍ പ്ലാന്റുകള്‍ ഇതുവരെ പ്രവര്‍ത്തനക്ഷമമാക്കന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല, ഇത് തികഞ്ഞ അനാസ്ഥയും കെടുകാര്യസ്ഥതയുമാണെന്നും അദേഹം ചൂണ്ടിക്കാട്ടി.

ഡിസംബര്‍ 12 മുതല്‍ പതിനാലുവരെ കോട്ടയത്ത് നടക്കുന്ന നവകേരള സദസ് എന്ത് സന്ദേശമാണ് കോട്ടയത്തെ ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവനും ഇടതുപക്ഷ എംഎല്‍എമാരും വ്യക്തമാക്കണം. പരാതി സ്വീകരിക്കല്‍ എന്ന നാടകം മാത്രമാണെങ്കില്‍ കോടികള്‍ ചിലവിട്ട് ഇത്രയും പ്രഹസനത്തിന്റെ കാര്യമില്ല ഓണ്‍ലൈനായി പരാതിനല്‍കാനുള്ള അറിവ് നിലവില്‍ ഡിജിറ്റല്‍ ഇന്ത്യവഴി ജനങ്ങള്‍ സ്വയത്തമാക്കിയിട്ടുണ്ട്.

പാല, വൈക്കം, മുണ്ടക്കയം, വാഗമണ്‍, തലയോലപ്പറമ്പ് അടക്കമുള്ള കോട്ടയം ജില്ലയിലെ കിഴക്കന്‍ പടിഞ്ഞാറന്‍ മേഖലയിലെ തകര്‍ന്നുകിടക്കുന്ന നൂറുകണക്കിന് പ്രാദേശിക റോഡുകളും, മണ്ഡലകാലത്ത് ഏറെ തിരക്കുള്ള മള്ളിയൂര്‍, കല്ലറ, മേട്ടുമ്പാറ എരുമാന്തുരുത്ത് ആദിത്യപുരം ക്ഷേത്രം റോഡുകളും കാല്‍ നട യാത്രക്കാര്‍ക്ക് പോലും യോഗ്യമല്ലാത്ത തരത്തില്‍ തകര്‍ന്ന് നാശമായ നിലയിലാണ്. മുണ്ടക്കയം കൂട്ടിക്കല്‍ മേഖലകളില്‍ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന നിരവധി പാലങ്ങളും വഴികളും ഇന്നും പുനരുദ്ധരിക്കാത്ത നിലയിലാണ്.പ്രളയക്കെടുതിയില്‍ സര്‍വ്വവും നഷ്ടപെട്ട ജനങളുടെ അടിസ്ഥാന സൗകര്യങ്ങള്‍പോലും ഇപ്പോഴും ഉറപ്പുവരുത്താന്‍ ഇപ്പോഴും പിണറായി സര്‍ക്കാറിനായിട്ടില്ലെന്നും അദേഹം വ്യക്തമാക്കി.

മുഖം മിനുക്കലുമായി കോട്ടയത്ത് എത്തുന്ന മുഖ്യമന്ത്രിയും സംഘവും ഈ റോഡുകളിലൂടെ കാരവാന്‍ യാത്ര നടത്തി ജനങളുടെ ദുരിതം മനസിലാക്കണം. ഏപ്രില്‍ എട്ടിന് പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ച കോട്ടയം വിജയപുരത്തെ ലൈഫ് ഫ്‌ലാറ്റ് സമുച്ചയം സന്ദര്‍ശിക്കാനും പദ്ധതിയിലെ അഴിമതി നേരിട്ട് മനസിലാക്കാനും ജനങ്ങളുടെ ദുരിതം കണ്ടറിയാനും മുഖ്യമന്ത്രി തയ്യാറാകണം.

ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയിലെ നെല്‍കര്‍ഷകര്‍ അഭിമുഖീഖരിക്കുന്ന പ്രധാന പ്രശ്‌നം, കൊയ്‌ത്തെടുത്ത നെല്ല് സംഭരിക്കാത്ത സപ്ലൈക്കോയുടെയും ഇടത് സഹകരണ സംഘം നേതാക്കളുടെയും തര്‍ക്കവും തെറ്റായ നയങ്ങളും സമീപനങ്ങളുമാണ്.ഇടത് സര്‍ക്കാര്‍ കര്‍ഷകരോട് നീതി പുലര്‍ത്തണം സംഭരിച്ച നെല്ലിന്റെ പണം കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കി ബാങ്കുകളുടെ ഭീഷണിയും കൊള്ളയും അവസാനിപ്പിക്കണം.

ജനങളുടെ അവകാശങ്ങളോ സമരക്ഷണമോ ഉറപ്പു വരുത്താതെ നടത്തുന്ന നവകേരള സദസ് ജനങ്ങളോടുള്ള വെല്ലുവിളിയാണ്, ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പിണറായി സര്‍ക്കാര്‍ നടത്തുന്ന പൊറാട്ടു നാടകം വസാനിപ്പിച്ചു ജനങ്ങളോട് മാപ്പ് പറയാന്‍ പിണറായി വിജയനും മന്ത്രിമാരും തയ്യാറാകണം എന്ന് മാത്രമാണ് ആവശ്യപ്പെടനുള്ളതെന്നും എന്‍ ഹരി പറഞ്ഞു.

Tags: Pinarayi VijayankottayamN.HariKerala GovernmentNavakerala Sadas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

Kerala

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.