ഇടുക്കി: ജനവാസ മേഖലയിൽ ഭീതി വിതച്ച് പടയപ്പ. മൂന്നാറിലെ ലോക്കാഹാർട്ട് എസ്റ്റേറ്റിലാണ് കാട്ടാന വീണ്ടും കടന്നത്. നിലവിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയ്ക്ക് സമീപമാണ് ആന തമ്പടിച്ചിരിക്കുന്നത്.
ആനയെ തുരത്തുന്നതിനുള്ള ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും. കഴിഞ്ഞ രണ്ട് ദിവസത്തോളമായി ലോക്ക്ഹാർട്ട് എസ്റ്റേറ്റിൽ പടയപ്പ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. തൊഴിലളികളുടെ ലയങ്ങൾ, സമീപ പ്രദേശങ്ങളിലെ വാഴ, പച്ചക്കറി കൃഷികൾ എന്നിവ കാട്ടാന നശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: