ആലപ്പുഴ : സരോജിനി – ദാമോദരന്‍ ഫൗണ്ടേഷന്റെ സാരഥിയും ഇന്‍ഫോസിസ് സ്ഥാപകരില്‍ ഒരാളുമായ എസ്.ഡി. ഷിബുലാലും കുടുംബവും ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയ 15-ാമത് അക്ഷയശ്രീ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു.
സംസ്ഥാനത്തെ മികച്ച ജൈവ കര്ഷകന് രണ്ടു ലക്ഷം രൂപയും ജില്ലാതലത്തില്‍ അന്‍പതിനായിരം രൂപാ വീതമുള്ള 13 അവാര്‍ഡുകളും മട്ടുപ്പാവ്, സ്കൂള്‍, കോളജ്, വെറ്ററന്‍സ്, ഔഷധ സസ്യങ്ങള്‍ എന്നീ മേഖലകള്‍ക്കായി പതിനായിരം രൂപ വീതമുള്ള 33 പ്രോത്സാഹന അവാര്‍ഡുകളും ഉണ്ടായിരിക്കും.
2024 ജനുവരി 31 ന് മുമ്പ് അപേക്ഷ ലഭിക്കണം. മൂന്ന് വര്ഷത്തിനുമേല് പൂര്‍ണമായും ജൈവകൃഷി ചെയ്യുന്നവരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. വെള്ളക്കടലാസില്‍ കൃഷിയുടെ ലഘു വിവിരണവും മേല്‍വിലാസവും വീട്ടില്‍ എത്താനുള്ള വഴിയും രണ്ടു ഫോണ്‍ നമ്പരും ജില്ലയും എഴുതിയിരിക്കണം. ഫോട്ടോകളോ മറ്റ് സര്‍ട്ടിഫിക്കറ്റുകളോ അയയ്ക്കരുത്. വിലാസം കെ.വി. ദയാല്‍, അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍, ശ്രീകോവില്‍, മുഹമ്മ പി.ഒ, ആലപ്പുഴ – 688 525. ഫോണ്‍ : 9447114526.
പ്രതികരിക്കാൻ ഇവിടെ എഴുതുക: