മാറനല്ലൂര്‍: കേന്ദ്ര സര്‍ക്കാരും നെഹ്റു യുവകേന്ദ്ര സംഘതനും സംഘടിപ്പിച്ച തൊഴില്‍ മേളയെ തോളോടുചേര്‍ത്ത് കാട്ടാക്കട. ജോബ് എക്സ്പോയെ ആവേശത്തോടെ സ്വീകരിച്ച് ജില്ലയിലെ യുവജനങ്ങള്‍. തൊഴിലന്വേഷകരെ തൊഴില്‍ ദാതാക്കളാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വി.മുരളീധരന്.
ഇന്നലെ കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ജോബ് എക്സ്പോയില്‍ 57 കമ്പനികളാണ് പങ്കെടുത്തത്. 3,722 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 2,100 ഉദേ്യാഗാര്‍ത്ഥികള്‍ ആദ്യഘട്ടത്തില്‍ നിയമന സാധ്യതാ പട്ടികയില്‍ ഇടം നേടി. ജില്ലയിലെ മൂന്നാമത്തെ ജോബ് എക്സ്പോ ആയിരുന്നു കാട്ടാക്കടയിലേത്.
90,000 പേരാണ് ഇന്നലെ നടന്ന മേളയില്‍ രജിസ്റ്റര്‍ ചെയ്തതെന്നു കോര്‍ഡിനേറ്റര്‍ പി.ജി രാമചന്ദ്രന് അറിയിച്ചു. രാവിലെ മുതല്‍ ജോബ് എക്സ്പോ നടന്ന കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലേക്ക് അണമുറിയാത്ത യുവജന പ്രവാഹമായിരുന്നു.
രാവിലെ ക്രിസ്ത്യന്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ആര്.എല്‍ എബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്രമന്ത്രി വി.മുരളീധരന് തൊഴില്‍ മേള ഉദ്ഘാടനം ചെയ്തു. ലോകത്തിനാവശ്യമായ ‘സ്കില്‍ഡ് മാന്‍ പവര്‍’ വളര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
യുവജനങ്ങള്‍ക്ക് അവസരങ്ങളെക്കുറിച്ച് അറിവ് നല്‍കാനാണ് ഇത്തരം തൊഴില്‍ മേളകള്‍. ഇന്ത്യയിലെ യുവാക്കള്‍ ലോകത്തിലെ ഏറ്റവും വലിയ ശക്തിയാണ്. 60 വയസ് ശരാശരി ആയുര്‍ദൈര്‍ഘ്യമുള്ള ജപ്പാനെ പോലുള്ള രാജ്യങ്ങള്‍ അവരുടെ കഴിവിനെ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാണ്.
ദക്ഷിണ കൊറിയക്ക് കേരളത്തിന്റെ വലുപ്പമേ ഉള്ളുവെങ്കിലും അവിടുത്തെ ശരാശരി ദേശീയവരുമാനം 96 ശതമാനമാണ്, കേരളത്തിന്റേത് 5 ശതമാനവും. ഈ സാഹചര്യത്തിന് മാറ്റം വരാന്‍ തൊഴില്‍ വേണം എന്നു പറയുന്ന സമൂഹത്തില്‍ നിന്ന് തൊഴില്‍ അറിയാം എന്നു പറയുന്ന നിലയിലേക്ക് സമൂഹം വളരണം.
അതിനായാണ് കേന്ദ്രം കൗശല്‍ യോജന, മുദ്ര യോജന, മെയ്ക്ക് ഇന്‍ ഇന്‍ഡ്യ, ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനികള്‍ എന്നിവ പോലുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ചത്. വി.മുരളീധരന് പറഞ്ഞു.
ചടങ്ങില്‍ പങ്കജകസ്തൂരി ചെയര്മാന് ഡോ.ജെ. ഹരീന്ദ്രന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്ബിഐ റിജിയണല്‍ മാനേജര്‍ ഇന്ദു പാര്‍വതി, നെഹ്റു യുവകേന്ദ്ര സംഘതന്‍ സംസ്ഥാന ഡയറക്ടര്‍ എം. അനില്‍കുമാര്‍, പൂവച്ചല്‍, കാട്ടാക്കട, മാറനല്ലൂര്‍ പഞ്ചായത്ത് അംഗങ്ങളായ ജിജിത്ത് ആര്. നായര്‍, പൊട്ടന്‍കാവ് മണി, ഷീബാമോള്, ബിജെപി കാട്ടാക്കട മണ്ഡലം പ്രസിഡന്റ് തിരുനെല്ലിയൂര്‍ സുധീഷ് എന്നിവര്‍ സംസാരിച്ചു. ജോബ് എക്സ്പോ കോര്‍ഡിനേറ്ററും മുന്‍ റീജിയണല്‍ എംപ്ലോയ്മെന്റ് ഓഫീസറുമായ പി.ജി രാമചന്ദ്രന് തൊഴില്‍മേളയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: